7 21

വാള്‍ത്തലയ്ക്ക് മുന്നിലിരുന്ന് കഥ പറഞ്ഞു കഥപറഞ്ഞ് കഥയെ ജീവിതവും ജീവിതത്തെ കഥയുമാക്കിയ ഷഹരസാദിന്റെ പിന്‍മുറയിലേക്ക് തന്റേതായ കഥാഭൂമികയും, വ്യതിരിക്ത ശൈലിയും പദപ്രയോഗങ്ങളും ഇതിവൃത്തങ്ങളുമായാണ് കഥാക്യത്തിന്റെ പുതുവരവ്. ചെറുകഥാലോകം കെട്ടിലും മട്ടിലും പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന നവകാലത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍ തിരിച്ചറിവുകളുടെ ഒറ്റവഴിയുടേതാണ്.ഉറച്ചതും സ്വതന്ത്രവുമായ ഭാഷയിലൂടെ ഈ കഥാകൃത്ത് കണ്ടെത്തുന്ന കാഴ്ചകള്‍ ജീവിതത്തിന്റെ ഒരു മറുലോകം നമുക്ക് കാട്ടിത്തരുന്നുണ്ട്. ശാസ്ത്രവും കഥാവഴികളും പലപ്പോഴും കൂട്ടിച്ചേര്‍ത്തു പരീക്ഷിച്ചുകൊണ്ട് എഴുത്തിന്റെ വിചിത്രവഴികളിലൂടെ വായനക്കാരെ നടത്തുന്നതിനൊപ്പം തന്റെ നിലപാടുകളുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്നു. ‘ഖബറുകളുടെ ഖബര്‍’. അശ്വതി പാലേങ്ങല്‍. ഇന്‍സൈറ്റ് പബ്‌ളിക്ക. വില 95 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *