കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകും. ചലച്ചിത്ര നടൻ മധു, കവി ശ്രീകുമാരൻ തമ്പി, മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ് നൽകുന്നത്.
കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകും
