2 19

‘എക്‌സി’ല്‍ നിന്ന് ഇനി എളുപ്പം പണമുണ്ടാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. മൂന്ന് വര്‍ഷമായി തുടരുന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. പകരം സെപ്റ്റംബര്‍ എട്ട് മുതല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്‌സ് പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്‌സ് പ്രോഗ്രാം അനുസരിച്ച് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകള്‍ക്ക് മാത്രമേ ഉപയോക്താവിന് വരുമാനം ലഭിക്കുകയുള്ളൂ. ഇതു പ്ലാറ്റ്ഫോമില്‍ വര്‍ദ്ധിച്ചുവരുന്ന നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങളും ആളുകളെ ആകര്‍ഷിക്കാന്‍ മാത്രമായി പങ്കുവെക്കുന്ന നിലവാരമില്ലാത്ത പോസ്റ്റുകളും വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമായി വരുമാനം ലഭിച്ചിരുന്ന ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സംവിധാനത്തില്‍ ഓട്ടോമാറ്റിക് ആയി യോഗ്യത ലഭിക്കില്ല. അവര്‍ പുതിയ നിയമങ്ങള്‍ക്കനുസരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *