ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന എൽ ഡി എഫ് മാർച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമായി.ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എന്നീ പ്രമുഖർ റാലിയിൽ അണിനിരന്നു. ഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.
വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവൻ ഉപരോധത്തിൽ പ്രകടമായതെന്ന് സിപിഎം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു. വിസിമാരെ നിയമിച്ചത് ഗവർണറാണ്. മൂന്നു പേരുടെ പട്ടിക ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരള സർവ്വകലാശാലയുടെ ആദ്യ ചാൻസ്ലർ രാജാവ് ആയിരുന്നു. ഇപ്പോൾ ഗവർണർ ഞാനാണ് മഹാരാജാവെന്ന് കരുതുകയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു.
ഗവർണർ കോടതിയാകേണ്ടെന്നും അദ്ദേഹം പറഞ്ഞു.