ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അടുത്തവര്‍ഷം അവതരിപ്പിക്കും. രണ്ടു മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുക. അഡ്വഞ്ചര്‍, നേക്കഡ് മോഡലുകളായിരിക്കും ഇവ. ഇമോട്ടര്‍സൈക്കിളുകള്‍ കൂടി വരുന്നതോടെ ഹീറോയ്ക്ക് ഇലക്ട്രിക് സെഗ്മെന്‍ഡില്‍ കൂടുതല്‍ മേല്‍ക്കൈ ലഭിക്കും. സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം ഉണ്ടായിട്ടും തീര്‍ത്തും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഇ മോട്ടര്‍സൈക്കിളുകള്‍ വരുന്നത്. മികച്ച പ്രകടം, റൈഡിങ് കംഫര്‍ട്ട്, ഗ്രേഡബിലിറ്റി, റേഞ്ച് എന്നിവയെ അടിസ്ഥാനമാക്കി, മോട്ടര്‍സൈക്കിള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ പെര്‍ഫോമന്‍സ് നല്‍കുന്ന മോഡലുകളായിരിക്കും ഇവയെന്ന് ഹോറോ മോട്ടോര്‍ കോര്‍പ്പ് സ്ഥിതീകരിച്ചു. യുബിഇഎക്‌സ്, വിഎക്‌സ്സി എന്നിങ്ങനെ രണ്ടു പ്ലാറ്റ്‌ഫോമുകളിലാണ് ഡിസൈന്‍. സീറോ മോട്ടര്‍സൈക്കിളുമായി ചേര്‍ന്നാണ് വിഎക്‌സ്സി മോഡല്‍ വികസിപ്പിക്കുന്നത്. ഇ മോട്ടര്‍സൈക്കിളുകള്‍ കൂടി വരുന്നതോടെ ഹീറോ വിഡ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വലതാകും. അതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് ഇലക്ട്രിക് വിഭാഗത്തിലും മുന്‍നിരയിലെത്താനാകും.
