പുതിയ ഡാറ്റാ സെന്ററുകള്‍ക്ക് അനുമതി നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് യു.എസിലെ ടെക്സാസ് സംസ്ഥാനം. സംസ്ഥാനത്തിന്റെ പവര്‍ ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്ന പുതിയ ഡാറ്റാ സെന്ററുകളുടെ അനുമതി താത്കാലികമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബട്ടാണ് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുന്‍പ് ഡേറ്റാ സെന്ററുകളുടെ വൈദ്യുതി-ജലം ഉപയോഗം അടക്കമുള്ളവയെക്കുറിച്ച് സമഗ്ര ഓഡിറ്റ് തടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് കനത്ത തിരിച്ചടിയാണ് ഗവര്‍ണറുടെ നീക്കം. ടെസ്ലയുടെ ആസ്ഥാനം മസ്‌ക് കാലിഫോര്‍ണിയയില്‍നിന്ന് ടെക്സാസിലേക്ക് മാറ്റുകയും മറ്റ് വ്യവസായികളോട് അവിടേക്ക് മാറാന്‍ ആവശ്യപ്പെടുകയു ചെയ്തിരുന്നു. തുടര്‍ന്ന് ടെക്സാസ് സംസ്ഥാനത്ത് ഡാറ്റാ സെന്ററുകളുടെ അതിവേഗ വിപുലീകരണത്തിന് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.
മസ്‌കിന് തിരിച്ചടി, പുതിയ ഡാറ്റാ സെന്ററുകള്‍ക്ക് അനുമതിയില്ല!
