ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള എജിഎസ് ഹെല്‍ത്ത് 4,800 കോടി രൂപ സമാഹരിക്കാനായി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. യുഎസ് ആരോഗ്യ സേവന ദാതാക്കള്‍ക്ക് റെവന്യൂ സൈക്കിള്‍ മാനേജ്മെന്റ് സേവനങ്ങള്‍ നല്കുന്ന കമ്പനി, ഇതിനായുള്ള പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിക്ക് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,800 കോടി രൂപയുടെ പുതിയ ഓഹരികളും, ബ്ലാക്ക്സ്റ്റോണിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബിസിപി ഏഷ്യ 2 ടോപ്കോ വഴി 3,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ആണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി, ഐപിഒയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് 1,600 കോടി രൂപ തങ്ങളുടെ ഉപകമ്പനികളുടെ കടബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് കമ്പനിക്ക് ഏകദേശം 4,238.8 കോടി രൂപയുടെ കടബാധ്യതയുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 206.9 കോടി രൂപ ലാഭവും 2,041.4 കോടി രൂപ വരുമാനവും രേഖപ്പെടുത്തി.
ബ്ലാക്ക്സ്റ്റോണ്‍ 4,800 കോടി രൂപ സമാഹരിക്കുന്നു
