കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ മനുഷ്യ സഹജമായ എല്ലാം ചെയ്യുന്നുവെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. വകുപ്പ് മന്ത്രി സ്ഥലത്ത് പോകണം എന്നതല്ല ആദ്യത്തെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ മന്ത്രി പോയി.
മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്.
തൃശ്ശൂർ,വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു
സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.തീരുമാനം ഉടനടി നടപ്പിലാക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) പരിശോധന നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണെന്നും അറിയിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. . 62 ലക്ഷം വരുന്ന പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പുരോഗികൾക്ക് മാത്രമേ ഇനി വീട്ടിൽ പെൻഷൻ എത്തിച്ചു നൽകൂ എന്നും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്നുമാണ് സർക്കാറിന്റെ പുതിയ ഉത്തരവ്.
മദ്യം വാങ്ങുമ്പോൾ 20 രൂപ ഡിപ്പോസിറ്റ് വാങ്ങി, കുപ്പി തിരികെ നൽകുമ്പോൾ പണം മടക്കി നൽകുന്ന പദ്ധതി തുടരാൻ സർക്കാർ തീരുമാനിച്ചു. പ്ലാസ്റ്റിക് മലിനീകരണം തടയാൻ ലക്ഷ്യമിട്ട ഈ പദ്ധതി നിർത്തലാക്കാനുള്ള നീക്കത്തിൽ എക്സൈസ് മന്ത്രി എം. ലിജു ഇടപെടുകയായിരുന്നു. ഈ തീരുമാനത്തെ എം.ബി. രാജേഷ് അഭിനന്ദിച്ചു.
ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. പുറത്തുള്ളപ്പോൾ ഒ പി രജിസ്ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതാണ് കേസെടുക്കുന്നതിന് കാരണമായത്.
ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി. ഊര് മൂപ്പന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്. ഇത് മുൻനിർത്തിയാണ് പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത്.
പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിന് സസ്പെൻഷൻ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സസ്പെൻഷൻ. ക്ലാസിൽ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി.
കേസ് നടത്തിപ്പിനായി ഗൂഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അർജുൻ ആയങ്കി പണം തേടിയത്. കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നാണ് സ്റ്റോറിയിട്ടത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി തൊവരിമല മൂര്ക്കന് വീട്ടില്‍ ഷംസാദ്(39) ആണ് പിടിയിലായത്.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി ആവിഷ്കരിച്ച മൈക്രോ പ്ലാൻ പദ്ധതിക്കായി തുക അനുവദിച്ചു. പദ്ധതിക്കായി നാല് കോടി 21 ലക്ഷത്തി മുപ്പതിനായിരത്തി ഇരുനൂറ്റി അമ്പത് (4,21,30,250) രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ കെ വി മോഹനൻ (63) ആണ് മരിച്ചത്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് ബെംഗളൂരുവിൽ എത്തിച്ചു. ജൂലൈ 25-ന് ബെംഗളൂരുവിലെ കുംബളഗോടു എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നടത്തിയ സന്ദർശനത്തിനിടെ സ്ഥാപനത്തിലെ സീനിയർ ലേഡി സിവിൽ സർജനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധമറിയിച്ചു.
പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം
എഥനോൾ പെട്രോൾ പദ്ധതി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പദ്ധതി ജനങ്ങളുടെ വാഹനങ്ങൾ തകരാറിലാക്കുന്നുവെന്നും ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. നേരിട്ടുള്ള കവർച്ചയാണ് നടക്കുന്നത്. വിഷയം ശക്തമായി ഏറ്റെടുക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ടോപ്ഗൺ സ്കൂൾ എന്നറിയപ്പെടുന്ന ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(TACDE)ൽ നിന്നാണ് 33-കാരിയായ ഭാവന കോഴ്സ് പൂർത്തിയാക്കിയത്.
ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് കുലുങ്ങിയതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരൻ ഡിജിസിഎക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എയർ ഇന്ത്യയുടെ സേവനത്തിലുണ്ടായ വീഴ്ച പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ ഡി.ജി.സി.എയെ സമീപിച്ചത്.
ഇൻസ്റ്റഗ്രാമിൽ ആസ്ക്ക് മീ എനിത്തിംഗുമായെത്തി ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി. യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് പിന്തുണ നൽകാനും താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പും രാഹുൽ ഗാന്ധി പങ്കുവെച്ചു.
ഗുജറാത്തിലെ സൂറത്തിൽ ഹാനികരമായ രാസപദാർത്ഥങ്ങൾ, പാമോയിൽ, വനസ്പതി എന്നിവ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമ്മിച്ച ഡയറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്സവ സീസൺ ലക്ഷ്യമിട്ട് വൻതോതിൽ നിർമ്മാണം നടത്തിയതായി കണ്ടെത്തി. പിടിച്ചെടുത്ത സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു
പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിലെത്തിയ പുതിയ എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ ഉറപ്പ് നൽകി. തൃണമൂൽ, ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നുള്ള എം.പിമാർക്കായി നടത്തിയ വിരുന്നിൽ, എൻ.ഡി.എ ഒരു വലിയ കുടുംബമാണെന്നും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്.
സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒരു ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഈ പുതിയ സൈനിക കൂട്ടായ്മയെ ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.
തായ്ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ 14 വയസ്സുകാരനായ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. സ്കൂളിലെത്തുന്നതിന് മുൻപ് പ്രതി മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്വയം വെടിയുതിർത്ത വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.
