പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 7) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്.
ഗതാഗത മന്ത്രി സിപി ജോൺ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ്, 24 മണിക്കൂർ ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനത്തിലൂടെ പ്രത്യേക ആപ്ലിക്കേഷനില്ലാതെ വാട്സ്ആപ്പ് ചാറ്റിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ വിവരങ്ങൾ നേടാനും സാധിക്കും.
ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ. പിഴ ചുമത്തിയ തുക അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിക്ക് നിർദേശം നൽകി.
പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്നും വ്യാപാരസ്ഥാപനങ്ങൾക്കും ഈ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരമായി റെയിൽവേയുടെ ഒരു പദ്ധതി ആരംഭിക്കണം എന്നാവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. സംസ്ഥാനം ഏറെക്കാലമായി ആവശ്യപ്പെടുന്ന കോച്ച് ഫാക്ടറി കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് തുടർച്ചയായി വെളിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയെ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പൊലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.
പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്റെ പിടിയിലായിത്.
നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ ഊർജിതമാക്കും. ഇടപെടുമെന്ന് ഉറപ്പ് നൽകി മന്ത്രിമാർ. വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അബ്ദുൾ ഗഫൂർ വ്യക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്റിട്ട യുവാവ് അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്റിട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്.
തിരുവനന്തപുരത്ത് നടന്ന ഹിരോഷിമ അനുസ്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അമേരിക്കയെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും രൂക്ഷമായി വിമർശിച്ചു. ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്നും ട്രംപ് ഭ്രാന്തിന്റെ മറുപേരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ‘എൻ്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്.പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി വിതരണം തടസ്സപ്പെട്ടു.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരമായി റെയിൽവേയുടെ ഒരു പദ്ധതി ആരംഭിക്കണം എന്നാവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. സംസ്ഥാനം ഏറെക്കാലമായി ആവശ്യപ്പെടുന്ന കോച്ച് ഫാക്ടറി കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് തുടർച്ചയായി വെളിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാന്ദൻ അടക്കമുള്ള 4 പേർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം.
വടകര എംഡിഎംഎ കേസിൽ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയുമായ കോഴിക്കോട് മരുതോങ്കര സ്വദേശി കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.
തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട്. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം. നേതൃത്വം അറിയാതെ നടത്തിയ കുറുമുന്നണി നീക്കം കെപിസിസി നേതൃത്വം വിലക്കി. കൂട്ടായ്മ രൂപീകരിച്ച്, സംഗമത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് കെപിസിസി ഇടപെട്ട് വിലക്കിയത്.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐടി നിയമങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കി. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾക്ക് ലേബലുകൾ നിർബന്ധമാക്കി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്
ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജെൻസീകളെ താൻ കണ്ണടച്ച് വിശ്വസിക്കുന്നതായും മികച്ച സംവിധാനങ്ങൾക്കായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന വിക്ഷേപണം എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു
വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലെ ഒരാളാണ് താനെന്ന് തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു തേജ്പാലിന്റെ പ്രതികരണം.
സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാനും ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചിലവ് വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2026 ൽ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
എഥനോൾ മിശ്രിത പെട്രോളിനെച്ചൊല്ലി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി നേതാവ് അമിത് മാളവ്യയും തമ്മിൽ വാക്പോര്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിഷയത്തിൽ പോരടിച്ചത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ വ്യോമതാവളത്തിന് നേരേ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോളേജ് പ്രൊഫസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ മൊഴികളിലും പെരുമാറ്റത്തിലും മാനസികപ്രശ്നങ്ങളുടെ സൂചന ലഭിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ഗണ്യമായി വഷളാക്കുമെന്ന് ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വ്യക്തമായ സന്ദേശവുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഓഗസ്റ്റ് 15-ന് ഗാലെയിൽ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും വെല്ലുവിളികൾക്ക് മുന്നിൽ പൂർണ്ണ സജ്ജരായിരിക്കണമെന്നും ഗംഭീർ കളിക്കാരോട് ആവശ്യപ്പെട്ടു.
