യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്(ഐആർഐ). ട്രംപിനെ വധിക്കുന്നത് ആരാണെങ്കിലും അവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് ഇറാന്റെ പിന്തുണയുള്ള ഐആർഐ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.2020-ൽ ഇറാന്റെ ഖുദ്സ് ഫോഴ്സ് മേധാവി ജനറൽ ഖാസിം സുലൈമാനിയെയും ഇറാഖിലെ സായുധവിഭാഗം നേതാവായ അബു മഹ്ദി അൽ മുഹന്ദിസിനെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിക്കുന്നതെന്നാണ് ഐആർഐയുടെ വിശദീകരണം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്
