കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.
താഴ്മൺ കുടുംബത്തിനെതിരായ നിലപാട് ആവർത്തിച്ച് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ. ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണം. മനീതി സംഘം ചെയ്തതിനേക്കാൾ വലിയ അനീതിയാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു .
ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം എന്നുമദ്ദേഹം പറഞ്ഞു .
നവകേരള യാത്രയ്ക്കിടെ മുന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. ഇക്കാര്യത്തില് നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക
സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പാലാ നഗരസഭയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് ചർച്ചക്ക് എടുക്കും. അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും. ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്ന് ചോദിച്ച കോടതി, അസാധാരണ സാഹചര്യമാണെന്നും വ്യക്തമാക്കി.
പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു.
യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടർന്ന്ചെന്താമര. ഒരു ചെകിടത്ത് അടിച്ചാല് മറ്റേ ചെകിടും കാണിക്കന് താന് ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല് മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില് പറഞ്ഞു.
മലയാള സിനിമയിൽ പോലീസ് സിനിമകളിലൂടെ ശ്രദ്ധേയനായ സി രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടതെന്ന് കോടതി. ഭക്തർക്ക് ആത്മീയനേട്ടത്തിനായി ചെയുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരം ആകരുത്. താമിരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം.
ഹൈദരാബാദിൽ യാത്രക്കൂലി നൽകാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി. പണം ചോദിച്ചാൽ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ജീവനക്കാരനായ പ്രമോദ് നൗത്യാൽ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഡെറാഡൂണിലെ വീട്ടിൽ നിന്നാണ് ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ബജറ്റ് താളം തെറ്റുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങൾ കാരണം പദ്ധതിയുടെ ആകെ ചെലവിൽ 40000 കോടി രൂപയുടെ അധികബാധ്യത വന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരം.
രാജ്യം കാത്തിരിക്കുന്ന മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്ട്രെച്ച് അടുത്ത വർഷം തുറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി ഇക്കഴിഞ്ഞ ശനിയാഴ്ച ഹൈദരാബാദിൽ നടന്ന പരിപാടിയിൽ അറിയിച്ചു.
രാജസ്ഥാനിലെ അജ്മീറിൽ 13 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 500 രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിന് സമാനമായ മറ്റൊരു സംഭവത്തിൽ, ഗുവാഹത്തിയിൽ നിന്ന് 13.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേരും പിടിയിലായി.
രാഹുൽ ഗാന്ധി എവിടെയാണെന്നും ആരുടെ കൂടെയാണെന്നും ചോദ്യം ചെയ്ത് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ. വയനാട് മണ്ണിടിച്ചിൽ നടന്നിട്ടും ദുരിതബാധിതരെ സന്ദർശിക്കാത്തതിനെയും 20 ദിവസമായി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഹാപുരിലെ അർജുൻ നഗറിലാണു സംഭവം. കുടിവെള്ളമാണെന്ന് കരുതി കടയിൽനിന്ന് നൽകിയത് ആസിഡ് അടങ്ങിയ വെള്ളമായിരുന്നു. മീററ്റിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ നടത്താൻ കഠിന പരിശ്രമത്തിൽ ഐ എസ് ആർ ഒ. മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രൂ മൊഡ്യൂളിന്റെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെയും ബഹ്റൈനിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഹോർമൂസ് കടലിടുക്കിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇരുപക്ഷവും ആക്രമണം തുടരുന്നതിനാൽ പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ നിഴലിലാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിൽ അമേരിക്ക ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. അതിനിടെ ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെഷീൻ ഗൺ പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടമായി തനിയെ കറങ്ങി വെടിയുതിർത്ത് മെഷീൻ ഗൺ. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പരിശീലകൻ. റഷ്യൻ സൈനികന് മെഷീൻ ഗൺ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനിടെയുണ്ടായ അപകട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹോർമൂസിൽ പോർവിളികളുമായി ഇറാനും അമേരിക്കയും നേർക്കു നേർ. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും, കടന്നുപോകുന്ന കപ്പലുകൾക്ക് സംരക്ഷണ നൽകാൻ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു.
അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത ലിലാർഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയിൽ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാർത്ത പോളിയോ ബാധിതയാവുന്നത്. 20 വയസിൽ കൂടുതൽ ആയുസില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാർത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വർഷമാണ് ജീവിച്ചത്.
തായ്ലൻഡിലെ വടക്കൻ ബാങ്കോക്കിൽ പബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്.
വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ബോട്ടിൻ്റെ ക്യാപ്റ്റൻ അറസ്റ്റിൽ. ക്യാപ്റ്റൻ്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തൽ. സംഭവത്തിൽ 15 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. പരിക്കേറ്റ ഒരു ഇന്ത്യക്കാരന്റെ നില ഗുരുതരം.
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുൻപ്, ലിയോണൽ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ. തോമസ് ടുഹേലിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അർജന്റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്റെ വെല്ലുവിളി.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്.ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ ബ്രണ്ടൻ മെക്കല്ലത്തെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു
ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തി ലോകകപ്പ് വിപുലീകരിക്കുമെന്ന സൂചനകൾ ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ. 2030-ലെ നൂറാം വാർഷിക പതിപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
