പി എം ശ്രീ പദ്ധതിയിൽ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ.മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും അവർ കുറ്റപ്പെടുത്തി. ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കാര്യം കൃത്യമായി ഇടത് സർക്കാർ കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും കെ കെ ശൈലജ വിവരിച്ചു.
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ
