സെക്രട്ടറി ഗോപകുമാര്‍ നടത്തിയ വിമര്‍ശനം ശറിയല്ലെന്നു മുന്‍ധനമന്ത്രി തോമസ് ഐസക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഒരു തെറ്റുമില്ല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത് മുന്നണിയും പാര്‍ട്ടിയുമാണെന്നും ഇപ്പോൾ സംസ്ഥാനത്തുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം തോമസ് ഐസക്കിൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പിണറായി സർക്കാറിൻറെ ധനനയത്തെ പരസ്യമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഗോപകുമാർ മുകുന്ദൻറെ എഫ് ബി പോസ്റ്റ് വലിയ വിവാദമായിരുന്നു. എന്നാൽ ധനമന്ത്രി ബാലഗോപാൽ പറഞ്ഞത് താൻ ആ എഫ് ബി പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് .