7 30

വൈകുന്നേരം ഏഴ് മുതല്‍ 8.30 മുന്‍പായി അത്താഴം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണമായും ദഹിക്കാതെ കിടക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിവ ഉണ്ടാക്കും. അത്താഴം ലഘുവായിരിക്കാന്‍ ശ്രമിക്കുക. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ഉയരാനും ഉറക്കക്കുറവിനും കൊളസ്‌ട്രോള്‍ ഉയരുന്നതിലേക്കും നയിക്കുന്നു. ചിക്കന്‍ ഫ്രൈ, പൊറോട്ട, ബീഫ് ഫ്രൈ, ചിപ്‌സ് പോലുള്ള എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കരുത്. ചോറ് പ്രശ്‌നക്കാരനല്ലെങ്കിലും വലിയ അളവില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ ഇടയാക്കും. അതുപോലെ വെള്ള അരിക്ക് പകരം ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ മില്ലറ്റ് ഉള്‍പ്പെടുത്തുക. കിടക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം പൂര്‍ത്തിയാക്കണം. അത്താഴത്തിന് മുട്ട, പയറ്, മീന്‍, പനീര്‍ പോലുള്ളത് ചേര്‍ക്കാം. അത്താഴത്തിന് പിന്നാലെ പഴങ്ങള്‍ കഴിക്കുന്നത് ചിലര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഭക്ഷണത്തിന് 30-45 മിനിറ്റ് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതാണ് അഭികാമ്യം. ശരീരഭാരം കുറയ്ക്കുന്നതിന് അത്താഴം മുടക്കുന്നത് ശരിയായ പ്രവണതയല്ല. ഇത് രാത്രി വിശപ്പു കൂടാനും അമിതമായി ഭക്ഷണം കഴിക്കാനും മെറ്റബോളിസ് കുറയാനും കാരണമാകും. രാത്രി കഴിക്കുന്ന ഭക്ഷണം വിശപ്പ് മാറ്റാന്‍ വേണ്ടി മാത്രമല്ല. അത് നമ്മുടെ ഉറക്കം, ദഹനം, ഹോര്‍മോണ്‍ ബാലന്‍സ്, ശരീരഭാരം, ദീര്‍ഘകാല ആരോഗ്യം എന്നിവയെല്ലാം സ്വാധീനിക്കുന്നതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *