ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൗവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവല്‍ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസന് എന്ന കവിയുടെ തിരോധാനത്തെത്തുടര്‍ന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിന്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചാടിവീണ് വെന്തെരിഞ്ഞ് തീരാന്‍ വിധിക്കപ്പെട്ടവരും അന്ധകാരനഴിയില്‍ ഉണ്ട്. ‘അന്ധകാരനഴി’. ഇ. സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 449 രൂപ.
അന്ധകാരനഴി
