ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പൽ
മൂന്നുമാസത്തിനിടെ
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പലത്തുന്നു.
ഇന്ത്യയുടെ തന്ത്രപ്രധാനമായ ചില സൈനിക പരീക്ഷണങ്ങൾ നിരീക്ഷിക്കാനാണ് ചൈനീസ് ചാരക്കപ്പൽ എത്തുന്നതെന്നാണ് സൂചന
ഈ മാസം അവസാനത്തോടെ ഇന്ത്യ നടത്താനിരിക്കുന്ന
അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം നിരീക്ഷിക്കാനാണ് ചൈനീസ് ചാരക്കപ്പൽ ഇന്ത്യൻ സമുദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് എന്ന് സൂചനയുണ്ട്.
മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് – ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത്.
ലംബോക് കടലിടുക്ക് കടന്ന് ഇന്തോനേഷ്യൻ തീരത്തുകൂടിയാണ് ചൈനീസ് കപ്പൽ യുവാന്‍ വാങ് – 6 നീങ്ങുന്നതെന്ന് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് അറിയിച്ചു.
മൂന്ന് മാസത്തിനിടെ രണ്ടാമത്തെ ചൈനീസ് ചാരക്കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത്. നേരത്തെ യുവാന്‍ വാങ് -5 എന്ന ചൈനീസ് കപ്പൽ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവഗണിച്ച് ശ്രീലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ നങ്കൂരമിട്ടിരുന്നു.