3 7

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ്, സ്‌ക്രാംബ്ലര്‍ 400 എക്‌സ് സി, ത്രക്സ്റ്റണ്‍ 400, സ്പീഡ് ടി4 എന്നിവയുടെ 350 സിസി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ജിന്‍ ശേഷി കുറഞ്ഞെങ്കിലും ഈ ബൈക്കുകള്‍ ഇപ്പോഴും ‘400’ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. 1,95,000 രൂപ മുതല്‍ 2,65,538 രൂപ വരെയാണ് വില. പഴയ മോഡലുകളെ അപേക്ഷിച്ച് 10,845 രൂപ വരെ കുറവുണ്ട്. എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ 349സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ്, സ്‌ക്രാംബ്ലര്‍ 400 എക്‌സ് സി എന്നി ബൈക്കുകള്‍ 37 പിഎസ് കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് പഴയ പതിപ്പിനേക്കാള്‍ 3 പിഎസ് കരുത്തും 5.5 എന്‍എം ടോര്‍ക്കും കുറവാണ്. ത്രക്സ്റ്റണ്‍ 400 40പിഎസ് കരുത്തും 32എന്‍എം ടോര്‍ക്കും നല്‍കുന്നു. എല്ലാ മോഡലുകളിലും ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് വരുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *