20 വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ദീപാവലി നാളുകളില്‍ രാജ്യത്ത് കറന്‍സി പ്രചാരം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷം നിറഞ്ഞുനിന്ന ആഴ്ചയില്‍ കറന്‍സി പ്രചാരം 7,600 കോടി രൂപ കുറഞ്ഞു. 2020ല്‍ 43,800 കോടി രൂപയുടെയും 2021ല്‍ 44,000 കോടി രൂപയുടെയും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രിയമേറിയതാണ് കറന്‍സി പ്രചാരം കുറയാന്‍ കാരണം. യു.പി.ഐ, ക്യു.ആര് കോഡ്, ഇ-വാലറ്റുകള്‍, പി.പി.ഐ തുടങ്ങിയ ലളിതമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങളാണ് കറന്‍സി പ്രചാരത്തെ കുറയ്ക്കുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ സാദ്ധ്യമാണെന്നതാണ് ഇവയുടെ സ്വീകാര്യതയ്ക്ക് പിന്നില്‍. സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണമുയര്ന്നതും കരുത്തായെന്ന് സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപാവലി നാളുകളില്‍ കറന്‍സി പ്രചാരം കുറഞ്ഞു
