ജിഎസ്ടി ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. ചെറു എസ്യുവിയായ കിയ സോണറ്റ് ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് നിരക്കില്‍ സ്വന്തമാക്കാം. പുതുക്കിയ ജിഎസ്ടി പരിഷ്ക്കരണങ്ങള്‍ പ്രകാരം 1.64 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും ഒപ്പം ഇഞ്ചിയോണ്‍ കിയ നല്കുന്ന 58,750 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും സോണറ്റിന് ലഭിക്കും. കിയ സിറോസിന് 1.86 ലക്ഷം രൂപ വരെ ജിഎസ്ടി ആനുകൂല്യവും 88260 രൂപ വരെ ഇഞ്ചിയോണ്‍ നല്കുന്ന ആനുകൂല്യങ്ങളും ലഭിക്കുന്നു. സെല്‍റ്റോസിന് 75,372 രൂപ വരെ ജിഎസ്ടി ആനുകൂല്യങ്ങളുംം 96,440 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുണ്ട്. കാരന്‍സിന് ജിഎസ്ടി ഇളവും മറ്റ് ആനുകൂല്യങ്ങളും ചേര്‍ന്ന് 70,000 രൂപയ്ക്ക് മുകളില്‍ ഇളവ് ലഭിക്കും. കാരന്‍സ് ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 78,674 രൂപ വരെ ജിഎസ്ടി ഇളവും, 83,625 രൂപ വരെ പ്രത്യേക ഓഫറും ലഭ്യമാണ്. കാര്‍ണിവലിന് 4.48 ലക്ഷം രൂപ വരെയാണ് ജിഎസ്ടി ആനുകൂല്യങ്ങളാണ് ലഭിക്കുക, ഒപ്പം 1.52 ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. ഇലക്ട്രിക് എസ്യുവിയായ ഇവി 6-ന് 15 ലക്ഷത്തോളമാണ് ഇഞ്ചിയോണ്‍ കിയ നല്കുന്ന പ്രത്യേക ഓഫര്‍.
