മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് വെന്നിക്കൊടി പാറിച്ച പ്രമുഖരില്‍ ഭൂരിപക്ഷവും. മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ കുറേപേര്‍ ഓര്‍മ്മിക്കപ്പെടുകയും കുറേപേര്‍ വിസ്മൃതിയിലാവുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്ക് മുന്നിലുണ്ട്. ഈ ഒരു യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കുക തന്നെ വേണം. അത് നീതി നിഷേധമാണ്. ഓര്‍മ്മിക്കപ്പെടേണ്ടവര്‍ വിസ്മൃതിയില്‍ പോകുന്നത് ശരിയല്ല. അതിനാല്‍ എല്ലാവരേയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് വര്‍ത്തമാനകാലത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ കടമയാണ്. അങ്ങനെ ഉണ്ടായ ചിന്തയുടെ പരിണിതഫലമാണ് ഈ പുസ്തകം. ‘കാര്‍ട്ടൂണിസ്റ്റ്’. എന്‍.ബി. സുധീര്‍നാഥ്. ഗ്രീന്‍ ബുക്‌സ്. വില 289 രൂപ.
