ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുമ്പോള്‍ അത് കൊഴുപ്പായി വയറ്റില്‍ അടിഞ്ഞു കൂടാം, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് വെച്ചാലും കുടവയര്‍ കുറയണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊര്‍ജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്. കലോറി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉണ്ടെങ്കില്‍ അമിതവണ്ണം കുറയണമെന്നില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. തവിടോട് കൂടിയ അരി അല്ലെങ്കില്‍ കുത്തരി കഴിക്കുന്നതാണ് വെള്ളയരിയെക്കാള്‍ നല്ലത്. വെള്ളയരി പ്രോസസ് ചെയ്യുമ്പോള്‍ അവയുടെ പോഷകഗുണം നഷ്ടനമാകാനും കാര്‍ബോഹൈഡ്രേറ്റ് മാത്രമാകാനും സാധ്യതയുണ്ട്. പ്രോട്ടീന്‍, പച്ചക്കറികള്‍ എന്നിവയോടൊപ്പം മിതമായ അളവില്‍ ചോറ് കഴിക്കുന്നതു കൊണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല, പ്രമേഹ രോ?ഗികള്‍ക്കും ഇത് സുരക്ഷിതമാണ്. അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഭക്ഷണങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രോട്ടീന്‍ ആണ് ഗ്ലൂട്ടന്‍. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. രാത്രിയില്‍ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അരിയില്‍ കൂടുതല്‍ ആയതിനാല്‍ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവര്‍ത്തനം കുറവുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാന്‍ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.
