രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വാര്ഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്ഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകളാണെങ്കില്‍ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കുനയിച്ച സാഹചര്യങ്ങള്‍, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിഷയങ്ങളാണ്. ‘അടിയന്തരാവസ്ഥയുടെ ചരിത്രം’. പരിഭാഷ: പി.കെ. ശിവദാസ്, ആര്.കെ. ബിജുരാജ്. ഡിസി ബുക്സ്. വില 266 രൂപ.
അടിയന്തരാവസ്ഥയുടെ ചരിത്രം
