ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇ-കൊമേഴ്സ് വെബ്സൈറ്റായ മിന്ത്രക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊത്തക്കച്ചവടത്തിന്റെ മറവില്‍ വിവിധ ബ്രാന്‍ഡുകളിലൂടെ കമ്പനി ചില്ലറക്കച്ചവടം ചെയ്യുകയാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് എന്ന വ്യാജേന മിന്ത്രയും സഹ കമ്പനികളും മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് രീതികളാണ് അവലംബിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനമാണ്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് മേഖലയിലെ വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപ ചട്ടങ്ങളുമായി ബന്ധപ്പെട്ട് മിന്ത്ര 1,654 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു. ഫ്ളിപ്കാര്‍ട്ടിന്റെ പിന്തുണയുള്ള മിന്ത്രയുടെ ഉപകമ്പനികളിലൊന്നായ വെക്ടര്‍ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയായിരുന്നു തട്ടിപ്പ്. മിന്ത്ര നടത്തിയ വില്‍പ്പനയുടെ സിംഹഭാഗവും ഈ കമ്പനി വഴിയായിരുന്നു. ഉപയോക്താക്കള്‍ക്ക് നേരിട്ട് നടത്തിയ ചില്ലറ വില്‍പ്പന ഹോള്‍സെയില്‍ വില്‍പ്പനയെന്ന പേരിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി
