ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ തങ്ങളുടെ 7 സീറ്റര്‍ ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എംപിവികളില്‍ ഒന്നായ ട്രൈബറിനെ ആകെ നാല് വേരിയന്റുകളിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റായ ഓതന്റിക്കിന് 6.29 ലക്ഷം രൂപയാണ് വില. ഇതില്‍ ചില അടിസ്ഥാന സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വേരിയന്റായ എവല്യൂഷന്റെ വില 7.24 ലക്ഷം രൂപയാണ്. 7.99 ലക്ഷം രൂപ വിലയുള്ള മിഡ് വേരിയന്റായ ടെക്നോയില്‍ ചില സവിശേഷതകള്‍ കൂടി നല്‍കിയിട്ടുണ്ട്. അതേസമയം 8.64 ലക്ഷം രൂപയാണ് ടോപ്പ് വേരിയന്റായ ഇമോഷന്റെ വില. റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് നിലവിലുള്ള മോഡലില്‍ വാഗ്ദാനം ചെയ്യുന്ന അതേ പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു, അതായത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്, അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കൊപ്പം. റിട്രോഫിറ്റഡ് സിഎന്‍ജി എഞ്ചിന് ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു.
ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍
