’96’, ‘മെയ്യഴകന്’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സി പ്രേംകുമാര്‍. ഇപ്പോഴിതാ പ്രേംകുമാറിന്റെ പുതിയ ചിത്രം വരാന്‍ പോവുകയാണ്. ചിയാന്‍ വിക്രമിനൊപ്പമാണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. ആക്ഷന്‍- ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. വിക്രമിന്റെ കരിയറിലെ 64-ാമത്തെ സിനിമയാണിത്. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇഷാരി ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്ക്രീനില്‍ ഒരു മാജിക് തന്നെ ഉറപ്പ് തരുന്നു എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്. ‘മാവീരന്’ സംവിധായകന് മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96ന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരന് ആണ് വിക്രമിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
പ്രേംകുമാറിന്റെ പുതിയ ചിത്രം വിക്രമിനൊപ്പം
