◾https://dailynewslive.in/ ആരോഗ്യ മന്ത്രി വീണജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
◾https://dailynewslive.in/ സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിയെല്ലാം പുറത്തു കൊണ്ടു വരുമെന്നും, ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്നും കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സര്‍ക്കാര്‍ ഒളിച്ചു വച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാന്‍ പാടുള്ളായിരുന്നു എന്നും, കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സര്‍ക്കാരും ഇടിഞ്ഞുവീഴുമെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടം ജില്ല കളക്ടര്‍ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഹോസ്പിറ്റല്‍ കമ്മറ്റി ചെയര്‍മാന്‍ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ലെന്നും ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പിന്തുണച്ച് മുന്‍ ആരോഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വീണ പറഞ്ഞത് സത്യമാണെന്നും വീണ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. ആരോഗ്യ വകുപ്പില്‍ എഞ്ചിനിയറിങ് വിഭാഗം കൂടി വേണമെന്നും ശത്രുക്കള്‍ക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാന്‍ കഴിയില്ലെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഹോസ്റ്റലിലെ ശുചിമുറികള്‍ വൃത്തിഹീനമാണെന്നും പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാര്‍ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ പരിശോധിക്കണമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പാലക്കാടും മലപ്പുറത്തും നിപ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികള്‍ കര്‍ശമാക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ഉന്നതതല യോഗം ചേര്‍ന്നു. കണ്ടെയ്മെന്റ് സോണുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് കേസുകളും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇന്‍ഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവര്‍ത്തനങ്ങള്‍.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ 10 വയസുള്ള കുട്ടിയ്ക്കും പനി ബാധിച്ചതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ നാട്ടുകാരുടെ പരാതി. യുവതിയുടെ വീടിന് പരിസരത്തെ മരത്തില്‍ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
◾https://dailynewslive.in/ സ്‌കൂളുകളില്‍ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളുടെ യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
◾https://dailynewslive.in/ സൂംബ വിവാദത്തില്‍ ഒരു അധ്യാപകന് അഭിപ്രായം പറയാന്‍ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലില്‍ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് ഉടന്‍ തുടര്‍നടപടികളിലേക്ക് കടക്കും. ഇന്നലെ വൈകിട്ടോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.മെഡിക്കല്‍ കോളേജുകളില്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളായുണ്ട്. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ നടപടി സര്‍വീസ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും നടപടിക്ക് ശുപാര്‍ശയില്ല.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ കേരള സര്‍വകലാശാലയില്‍ വിസിക്കെതിരെ വീണ്ടും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. വിവിധ സെഷനുകളില്‍ പരിശോധനക്ക് എത്തിയ വിസി സിസ തോമസിനെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞു. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വച്ച് സെനറ്റ് ഹാളില്‍ നടന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നാലെ രജിസ്ട്രാറെ സസ്പെന്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചത്. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല.
◾https://dailynewslive.in/ ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും നെട്ടോട്ടം ഓടുന്ന സമയത്ത് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇത്രയും നാണംകെട്ട മുഖ്യമന്ത്രി വേറെയില്ലെന്നും പാവപ്പെട്ടവര്‍ മാത്രമല്ല, പണക്കാരും സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുന്നു എന്ന് പ്രസംഗിച്ച മുഖ്യമന്ത്രി 48 മണിക്കൂറില്‍ തന്നെ അമേരിക്കയിലേക്ക് പോയിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗളൂരുവില്‍ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
◾https://dailynewslive.in/ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. കോളേജിന്റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കല്‍ കോളേജിലെ പഴയ പേവാര്‍ഡും സൂപ്രണ്ടിന്റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
◾https://dailynewslive.in/ വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ സി പി എമ്മില്‍ അപ്രതീക്ഷിത പൊട്ടിത്തെറി. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി പി എം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. എ വി ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.
◾https://dailynewslive.in/ അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള ‘സ്‌കൂള്‍ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കുക. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.
◾https://dailynewslive.in/ കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് പരാതി. ഇന്നലെ വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടില്‍ ട്യൂഷനു പോകുമ്പോള്‍ കാറില്‍ എത്തിയ സംഘം മിഠായികള്‍ നീട്ടുകയും കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പോലിസ് നല്‍കുന്ന വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാല്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു.
◾https://dailynewslive.in/ കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറി കുത്തിത്തുറന്ന നിലയില്‍. ചുമര്‍ തുരന്നാണ് മോഷണ ശ്രമം. മൂന്നുപീടിക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ജ്വല്ലറയിലാണ് സംഭവം. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കടയുടമ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് സമാന രീതിയില്‍ ഇതേ ജ്വല്ലറിയില്‍ മോഷണം നടന്നിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ പടയപ്പ എന്ന കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകള്‍ക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്.
◾https://dailynewslive.in/ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ കൈകോര്‍ത്ത് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മറാത്ത രാഷ്ട്രീയത്തിലെ അതികായന്മാരായ ഇരുവരും വേദി പങ്കിട്ടത്. എന്താണോ ബാലാസാഹെബിന് സാധിക്കാത്തത്, അത് ദേവേന്ദ്ര ഫഡ്നവിസിന് സാധിച്ചുവെന്ന് രാജ് താക്കറെ പരിഹസിക്കുകയും ചെയ്തു.
◾https://dailynewslive.in/ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാന്‍ ശ്രമിച്ച എഎസ്പി രാജിക്കത്ത് നല്‍കി. താന്‍ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എന്‍വി ബരാമണി കഴിഞ്ഞ മാസം രാജി നല്‍കിയത്. എന്നാല്‍, സ്വമേധയാ വിരമിക്കല്‍ അപേക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏപ്രിലില്‍ ബെലഗാവിയില്‍ നടന്ന രാഷ്ട്രീയ പരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥനെ മുഖത്തടിയ്ക്കാന്‍ ശ്രമിച്ചത്.
◾https://dailynewslive.in/ മലേഷ്യയില്‍ ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം തകര്‍ത്തെന്ന് മലേഷ്യന്‍ പൊലീസ്. ഐഎസിലേക്ക് ബംഗ്ലാദേശി പ്രവാസി സമൂഹത്തില്‍ നിന്നാണ് അംഗങ്ങളെ സോഷ്യല്‍ മീഡിയ വഴിയും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ വഴിയും റിക്രൂട്ട് ചെയ്തിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞു.
◾https://dailynewslive.in/ ദുബൈ ഭരണാധികാരി തുടക്കമിട്ട വണ്‍ ബില്യണ്‍ മീല്‍സ് ക്യാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. 65 രാജ്യങ്ങളിലാണ് 100 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. 50 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2022 റമദാനിലാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. ആദിത്യന്‍ എന്ന 17 വയസുകാരനെ സഹപാഠികള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കുമല്‍കുട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായി സംസാരിച്ചതിന് മറ്റുചില വിദ്യാര്‍ത്ഥികള്‍ ആദിത്യനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ മാലെ മഹാദേശ്വര കുന്നുകളില്‍ അഞ്ച് കടുവകളെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൃത്യവിലോപം ആരോപിച്ച് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) വൈ ചക്രപാണിയെ സ്ഥലം മാറ്റാനും മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
◾https://dailynewslive.in/ അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. പാകിസ്ഥാനില്‍ 25 വര്‍ഷത്തെ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യമാണ് ഇതോടെ അവസാനിക്കുന്നത്. പാകിസ്ഥാനിലെ പ്രവര്‍ത്തന മോഡല്‍ മാറുകയാണെന്നും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും തുടര്‍ന്നും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അഴിമതിയില്‍ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പന്‍ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എന്‍എംസി യിലെ ഉന്നതര്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെ കേസെടുത്തു. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സീറ്റുകള്‍ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന ഇതില്‍ എല്ലാം വ്യാപക തട്ടിപ്പെന്നും കണ്ടെത്തി.
◾https://dailynewslive.in/ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. 20 ലധികം പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
◾https://dailynewslive.in/ വ്യാപാര കരാറില്‍ നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി. ട്രംപിന്റെ സമയപരിധിക്ക് മോദി കീഴടങ്ങും എന്ന് ഉറപ്പാണെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യ അമേരിക്ക വ്യാപാര കരാറിലെ ചര്‍ച്ചകള്‍ സമയപരിധി നോക്കിയല്ല രാജ്യതാല്പര്യം അനുസരിച്ചാണ് നടക്കുന്നതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിയൂഷ് ഗോയലിന്റേത് വെറും വാചകമടി മാത്രമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
◾https://dailynewslive.in/ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ബില്‍ നിയമമായി. നികുതി ഇളവുകള്‍, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ധിപ്പിക്കല്‍, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബില്‍.
◾https://dailynewslive.in/ യൂറോപ്പില്‍ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനില്‍ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ യൂറോപ്പിലേയ്ക്ക് എന്തെങ്കിലും യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. കഴിഞ്ഞ ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനിടെ തന്നെ ഉപദ്രവിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഷമി ക്രിമിനലുകള്‍ക്ക് പണം നല്‍കിയെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചു. ഷമി വ്യക്തിത്വമില്ലാത്തയാളും അത്യാഗ്രഹിയും ദുഷ്ടമനസ്‌കനുമാണെന്നും പറഞ്ഞ ഹസിന്‍, തങ്ങളുടെ കുടുംബം അര്‍ഹിക്കുന്ന പണം ഷമി വഞ്ചകര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും വേണ്ടി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
◾https://dailynewslive.in/ സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്. കാനറാ ബാങ്കാണ് മിനിമം ബാലന്‍സ് നിബന്ധന ആദ്യം ഒഴിവാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലായ് ഒന്നുമുതല്‍ ഇത് നടപ്പാക്കിയതായി അറിയിച്ചു. പിന്നാലെ ഇന്ത്യന്‍ ബാങ്കും തീരുമാനവുമായി രംഗത്തെത്തി. ജൂലായ് ഏഴുമുതലാണ് ഇന്ത്യന്‍ ബാങ്ക് ഇത് നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു. എസ്ബിഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാമായി വര്‍ഷം ശരാശരി 1,700 കോടി രൂപയ്ക്കടുത്താണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ വരുമാനമായി ലഭിച്ചിരുന്നത്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ചുവര്‍ഷ ക്കാലയളവില്‍ ആകെ 8,495 കോടിരൂപയായിരുന്നു ഇത്തരത്തില്‍ പിഴയായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത്.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോള്‍ഡ് 7, ഗാലക്സി ഫ്‌ലിപ്പ് 7 എന്നി പേരുകളിലാണ് ഫോണുകള്‍. രണ്ട് ഫോണുകളുടെയും പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചു. ഗാലക്സി അണ്‍പാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7ന് ഇന്ത്യയില്‍ 1,69,990 രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 7ന് ഫോള്‍ഡ് പതിപ്പിനേക്കാള്‍ വില കുറവായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ 98,990 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1,999 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്തിടാം. എഐയില്‍ പ്രവര്‍ത്തിക്കുന്ന കാമറ ഫീച്ചറുകളോടെയായിരിക്കും സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7 വിപണിയില്‍ എത്തുക. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും സംവദിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
◾https://dailynewslive.in/ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിന്‍ അശോക് ഈണം നല്‍കിയ ‘ ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. റംസാന്‍, ഗൗരി കിഷന്‍ എന്നിവരുടെ തകര്‍പ്പന്‍ ഡാന്‍സ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ശബരീഷ് വര്‍മ്മ, ജീവ ജോസഫ്, നരെയ്ന്‍, ഭഗത് മാനുവല്‍ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങള്‍ ചുവടു വെക്കുന്നുണ്ട്. ഓണം സീസണില്‍ ചിത്രം തിയറ്ററുകളിലെത്തും. അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ദിലീപ് നായകനാകുന്ന മാസ് കോമഡി ചിത്രം ‘ഭഭബ’യുടെ ടീസര്‍ റിലീസ് ചെയ്തു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രതീക്ഷയുയര്‍ത്തുന്ന ടീസറാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസര്‍ നല്‍കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്‌സിലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
◾https://dailynewslive.in/ മിഡ് സൈസ് സെഡാന്‍ സിറ്റി ഹൈബ്രിഡിന്റെ വില 96,000 രൂപ വരെ കുറച്ച് ഹോണ്ട. ഒറ്റ മോഡലില്‍ മാത്രം (ഇസഡ്എക്സ്) ലഭിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ വില 20.85 ലക്ഷത്തില്‍ നിന്ന് 19.89 ലക്ഷമാക്കിയാണ് കുറച്ചത്. മിഡ് സൈസ് സെഗ്മെന്റില്‍ ഏക ഹൈബ്രിഡ് കാറാണ് സിറ്റി. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയണ്‍ ബാറ്ററിയും അടങ്ങുന്ന ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 126 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 27.26 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഹോണ്ട സെന്‍സിങ് സംവിധാനമുള്ള മോഡലാണ് സിറ്റി ഹൈബ്രിഡ്. എര്‍ജെന്‍സി ബ്രേക്കിങ്, ലൈന്‍ കണ്‍ട്രോള്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകള്‍ ഹോണ്ട സെന്‍സിങ്ങിലുണ്ട്. കൂടാതെ കാര്‍ബണ്‍ ഫിനിഷുള്ള എയര്‍ഡാം, എല്‍ രൂപത്തിലുള്ള ഹെഡ് ലാംപ്, റിയര്‍ ലാംപ്, സ്പോയ്‌ലര്‍, പുതിയ ഡയമണ്ട് കട്ട് അലോയ്, പിന്നില്‍ ബംപര്‍ ഡിഫ്യൂസര്‍. 8 ഇഞ്ച് എച്ച്ഡി ഫുള്‍കളര്‍ ടിഎഫ്ടി മോണിറ്റര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ക്ലസ്റ്റര്‍ എന്നിവയുമുണ്ട്.
◾https://dailynewslive.in/ വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന ഇക്കാലത്തെ യുവമനസ്സുകളിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷവും സംത്രാസവും മുന്പത്തേതില്‍നിന്ന് വ്യത്യസ്തവും രൂക്ഷവുമാകുന്നു. ഇത്തരത്തിലൊരു ഭിന്നമനസ്സ് ‘തന്റെ ഉള്ളിലുള്ള തന്നെ’ തിരയുന്ന കഠിനയത്നമാണ് ഈ നോവല്‍. ‘ഘാന്ദ്രുക്’. സതീഷ് ചപ്പരികെ. വിവിര്‍ത്തനം – സുധാകരന്‍ രാമന്തളി. ഡിഡി ബുക്സ. വില 405 രൂപ.
◾https://dailynewslive.in/ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ദീര്‍ഘകാല കരള്‍ രോഗമുണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവര്‍ സീറോസിസും കരളിലെ അര്‍ബുദബാധയുമുണ്ടാകുന്നു. അമിത ക്ഷീണം, ഓക്കാനവും ഛര്‍ദിയും, അടിവയറു വേദന, പനി, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതുപോലെ ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും സന്ധിവേദനയും വരണ്ട ചര്‍മ്മവുമൊക്കെ രോഗ ലക്ഷണങ്ങളാണ്. വ്യക്തി ശുചിത്വം ആണ് മഞ്ഞപ്പിത്തം വരാതെ നോക്കാന്‍ ചെയ്യേണ്ടത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. കുത്തിവയ്പ്പുകള്‍ക്കായി പുതിയ, അണുവിമുക്തമായ സൂചികള്‍ ഉപയോഗിക്കുക.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.50, പൗണ്ട് – 116.81, യൂറോ – 100.52, സ്വിസ് ഫ്രാങ്ക് – 107.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.96, ബഹറിന്‍ ദിനാര്‍ – 226.83, കുവൈത്ത് ദിനാര്‍ -280.07, ഒമാനി റിയാല്‍ – 222.37, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.27, ഖത്തര്‍ റിയാല്‍ – 23.40, കനേഡിയന്‍ ഡോളര്‍ – 62.75.