സ്നേഹം അതിന്റെ ചില വേരിയന്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതില്‍ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതല്‍ മനുഷ്യനാക്കി. കൊടുക്കല്‍ വാങ്ങലുകളിലല്ലാതെ ഭൂമിയില്‍ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാന്‍ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓര്‍മപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരെ ഞാന്‍ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാന്‍ നിങ്ങള്‍ക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങള്‍… ‘ഇസ്നേഹം’. അഞ്ചല്‍ താജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 198 രൂപ.
ഇസ്നേഹം
