സ്വന്തം പ്രലോഭനങ്ങള്ക്ക് വഴങ്ങി ജീവന്റെ സ്വാതികരഥ്യങ്ങള് കാണാതെ കഴിയുന്ന മനുഷ്യ വര്ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്ഭങ്ങളും പുരാണങ്ങളില് നിന്ന് സ്വതന്ത്രമായാണ് ഇതില് പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പേടിച്ചും സൗമ്യമായി പോരാടിയും ആകാശമാര്ഗങ്ങളില് സഞ്ചരിക്കുന്ന ഒരാല്മരമാണ് കഥാനായകന്. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സ്വാന്തനമായ മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്കിയുണര്ത്തുന്ന അതീന്ദ്രിയസംഗീതമാണ് ഈ പുസ്തകം. ‘മധുരം ഗായതി’. 11-ാം പതിപ്പ്. ഒ.വി വിജയന്. ഡിസി ബുക്സ്. വില 123 രൂപ.
മധുരം ഗായതി
