ചര്‍മത്തില്‍ ചുളിവുകള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ വീട്ടുമാറാത്ത രോഗങ്ങളുമായി വാര്‍ദ്ധക്യം വാതില്‍ മുട്ടുന്നുവെന്ന് തോന്നുവെങ്കില്‍ രാവിലെ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. മാസങ്ങള്‍കൊണ്ട് ശാരീരികമായും മാനസികമായും നിങ്ങള്‍ ചെറുപ്പക്കാരാകുന്നത് അനുഭവിച്ചറിയാം. കോശതലത്തില്‍ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് വ്യായാമം. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. ഇത് വാര്‍ദ്ധക്യത്തില്‍ നിര്‍ണായകമാണ്. നമ്മുടെ ശരീരത്തിന് രണ്ട് വ്യത്യസ്ത പ്രായങ്ങളുണ്ട്. കാലഗണനാ പ്രായം (ക്രൊണോളജിക്കല്‍ ഏയ്ജ്): നിങ്ങളുടെ ജനന വര്‍ഷം മുതല്‍ കണക്കാക്കിയ നിങ്ങളുടെ പ്രായമാണ് ക്രൊണോളജിക്കല്‍ ഏയ്ജ്. ജൈവിക പ്രായം (ബയോളജിക്കല്‍ ഏയ്ജ്): നിങ്ങളുടെ ശാരീരികവും കോശപരവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ശരീരത്തിന് എത്ര വയസ്സുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ജൈവിക പ്രായം നിങ്ങളുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ കുറവാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ശരീരം പ്രായം കുറഞ്ഞ ഒരാളെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്. ഇത് മന്ദഗതിയിലുള്ള വാര്‍ദ്ധക്യ പ്രക്രിയയെ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാര്‍ഗം വ്യായാമമാണ്. എയറോബിക് വ്യായാമം മാത്രമല്ല, ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കല്‍ പോലുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്‌ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലന്‍സ് ആന്റ് പോസ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്‌മെന്റ് നടത്തുക.