കുഞ്ഞന്‍ ഡിഫന്‍ഡര്‍ അവതരിപ്പിക്കാന്‍ ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2027 ഓടെ ‘ബേബി ഡിഫന്‍ഡര്‍’ എന്ന എസ്യുവി ശ്രേണി വികസിപ്പിച്ച് പുറത്തിറക്കാനാണ് ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നത്. ഡിഫന്‍ഡര്‍ സ്പോര്‍ട് അല്ലെങ്കില്‍ ഡിഫന്‍ഡര്‍ 80 എന്ന പേരില്‍ ഈ ഇലക്ട്രിക് എസ്യുവി വിപണിയില്‍ പുറത്തിറങ്ങും. ഈ കോംപാക്റ്റ് ഇലക്ട്രിക് 4ഃ4 2027 ല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബേബി ഡിഫന്‍ഡര്‍ ഇപ്പോഴാണ് ആദ്യമായി റോഡ് ടെസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 4.6 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിന് ഉണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഫെന്‍ഡറിനേക്കാള്‍ ചെറുതാണെങ്കിലും, ഈ അളവുകള്‍ ഇപ്പോഴും അതിന് ശക്തവും കമാന്‍ഡിംഗ് റോഡ് സാന്നിധ്യവും നല്കുന്നു. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, 800വി ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചറിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഇഎംഎ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകള്‍ അനുവദിക്കുന്നു.
ബേബി ഡിഫന്‍ഡറുമായി ലാന്‍ഡ് റോവര്‍
