പോര്‍ച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കര്‍ണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതല്ക്കുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ചില സംഭവങ്ങള്‍ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്പെയിനില്‍ വംശീയ പീഡനത്തിരയായ ജൂതരുടെ പോര്‍ച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോര്‍ച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വര്‍ഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ‘തേജോ തുംഗഭദ്ര’. വസുധേന്ദ്ര. ഡിസി ബുക്സ്. വില 450 രൂപ.
തേജോ തുംഗഭദ്ര
