വ്യായാമം ആര്‍ത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും മാനസികാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരുടെ ശരീരവുമായി പൊരുത്തപ്പെടാനും ഫിറ്റ്നസ് കൂടുതല്‍ രസകരമാക്കാനും സൈക്കിള്‍ സിങ്കിങ് വര്‍ക്ക്ഔട്ടുകള്‍ സഹായിക്കും. ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്, ല്യൂട്ടല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത ഹോര്‍മോണുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതിരോധിക്കാന്‍ സഹായിക്കും. ആര്‍ത്തവ ഘട്ടത്തില്‍ (ദിവസം 1-5) ആര്‍ത്തവ ഘട്ടത്തില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. മൃദുവായ ചലനങ്ങളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നടത്തം, യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഫോളികുലാര്‍ ഘട്ടം (ദിവസം 6-14) ഈ ഘട്ടത്തില്‍ ഈസ്ട്രജന് ഉയരുന്നു, മാനസികാവസ്ഥ മെച്ചപ്പെടും. ശക്തി പരിശീലനം, നൃത്ത ക്ലാസുകള്‍ അല്ലെങ്കില്‍ പുതിയ വ്യായാമം പരീക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ഓവുലേഷന് (ദിവസം 14-16) ഈ ഘട്ടത്തില്‍ തീവ്രമായ കാര്‍ഡിയോ, ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നു നില്ക്കും. ലുട്ടെല്‍ ഘട്ടം (ദിവസം 17-28) ഈ ഘട്ടത്തില്‍ പ്രൊജസ്ട്രോണ്‍ സജീവമാകാന്‍ തുടങ്ങുന്നു. ഊര്‍ജ്ജനില കുറയുന്നു. പൈലേറ്റ്സ് അല്ലെങ്കില്‍ ലോ-ഇംപാക്ട് സ്ട്രെങ്ത് പരിശീലനം പോലുള്ള സാവധാനത്തിലുള്ള വ്യായാമങ്ങള്‍ ബേണ്‍ഔട്ട് തടയാനും ആര്‍ത്തവത്തിന് മുന്‍പുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
വ്യായാമം ആര്‍ത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കാം
