‘അമരന്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര് പെരിയസാമി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ധനുഷാണ് എത്തുന്നത്. ‘ഡി 55’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. ഗോപുരം ഫിലിംസിന്റെ ബാനറില്‍ അന്‍പുചെഴിയനും സുസ്മിത അന്‍ബുചെഴിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘തങ്കമകന്’ എന്ന സിനിമക്ക് ശേഷം ധനുഷും ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ജൂണ്‍ മാസത്തില്‍ ധനുഷ് ഈ ചിത്രം ആരംഭിക്കും എന്നാണ് പുതിയ വിവരം. തേരേ ഇഷ്ക് മേ എന്ന ഹിന്ദി ചിത്രത്തിന്റെ പണിയിലാണ് ഇപ്പോള്‍ ധനുഷ്. താന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഇഡ്ഡലികടെ പൂര്‍ത്തിയാക്കിയിട്ടായിരിക്കും ‘ഡി 55’ ല്‍ ധനുഷ് അഭിനയിക്കാന്‍ എത്തുക.
‘ഡി 55’ ധനുഷ് ചിത്രം ജൂണില്‍ ആരംഭിക്കും
