◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ സമരപരമ്പരക്കൊരുങ്ങാന്‍ യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പഞ്ചായത്ത് തലം മുതല്‍ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ മാര്‍ച്ച് അഞ്ചിന് നോ ക്രൈം നോ ഡ്രഗ്‌സ് എന്ന മുദ്രാവാക്യം ഉയര്‍ത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. മാര്‍ച്ച് 13ന് എസ് സി, എസ് ടി ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടത്തും. ഏപ്രില്‍ 10 ന് മലയോര കര്‍ഷകരെ അണിനിരത്തി മലയോര ജില്ലകളില്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കും. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. അതേസമയം, കടല്‍ മണല്‍ ഖനനത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം വേണ്ടെന്നും യുഡി എഫ് തീരുമാനിച്ചു.
◾https://dailynewslive.in/ വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 27 ലെ വിജയി : ശര്‍മിള ദേവി, കലഞ്ഞൂര്‍ പോസ്റ്റ്, പത്തനംതിട്ട*
◾https://dailynewslive.in/ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്റെ അഭിമുഖം ഇന്ത്യന്‍ എക്സ്പ്രസ് വളച്ചൊടിച്ച് തന്നെ അപമാനിച്ചുവെന്ന് ശശി തരൂര്‍ എക്സില്‍ കുറിച്ചു. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ലെന്നും താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂര്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം തരൂരിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേതൃത്വം ഇല്ലെന്ന് തരൂര്‍ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് പരിഭാഷയില്‍ വന്ന പിഴവാണെന്നും പത്രം വിശദീകരിച്ചു.
◾https://dailynewslive.in/ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള സ്പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷം രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇന്നലത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക കൂടുതലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ധിഖ്. ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിര്‍മിക്കാനാവും എന്നും പറഞ്ഞു. സര്‍ക്കാര്‍ ആദ്യം വീട് നിര്‍മ്മാണത്തിന് നിശ്ചയിച്ചത് 30 ലക്ഷം രൂപയാണ്. അത് പിന്നീട് 25 ലക്ഷമായി, ഇപ്പോള്‍ 20 ലക്ഷമാക്കുന്നു. ലക്ഷങ്ങള്‍ വച്ചാണ് ഓരോ സമയത്തും കുറയ്ക്കുന്നത്. കണക്കുകള്‍ തൃപ്തികരമല്ല. ഈ പണത്തിലെ സര്‍ക്കാര്‍ താല്‍പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
◾https://dailynewslive.in/ ടൗണ്‍ഷിപ്പ് പദ്ധതി കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ മാത്രമായി നിജപ്പെടുത്തുന്നതിനെതിരെയും മറ്റു നിബന്ധനകള്‍ക്കെതിരെയും ദുരന്തബാധിതര്‍. ടൗണ്‍ഷിപ്പിനായി കല്‍പ്പറ്റയിലെയും മേപ്പാടിയിലെയും രണ്ട് എസ്റ്റേറ്റ് ഭൂമികളും ഏറ്റെടുക്കണമെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കില്ലെന്നും ദുരന്തബാധിതര്‍ വ്യക്തമാക്കി. ഒരോ വീടിനും പത്ത് സെന്റ് ഭൂമി വേണമെന്നും ഏഴു സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും 12വര്‍ഷത്തേക്ക് ഇത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിബന്ധന അംഗീകരിക്കില്ലെന്നും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകില്‍ കുറിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വനിതാ വികസന കോര്‍പ്പറേഷനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വനിതാ വികസന കോര്‍പറേഷന്‍ സ്ത്രീ സംരംഭകര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയിലെ മൂന്നാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റില്‍ കഴിയുന്ന പിസി ജോര്‍ജ്ജിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്ന്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായി ഇതിനെ എതിര്‍ത്തു.
◾https://dailynewslive.in/ സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വളരെ കുറച്ച് ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളില്‍ അധികൃതരുമായി കൂടിയാലോചിച്ച് ബദല്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാന്‍ ആകാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണിത് എന്നും മന്ത്രി പറഞ്ഞു .
◾https://dailynewslive.in/ കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ മണല്‍ ഖനനം നടത്തുന്നതില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുന്‍പ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കടല്‍ മണല്‍ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മല്‍സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഗവണ്‍മെന്റിന് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു ഇദ്ദേഹം. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു റഹീം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടത്.
◾https://dailynewslive.in/ എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്സി വഴി യൂണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്കാണ് 5 ശതമാനം വെയിറ്റേജ് നല്‍കുക.
◾https://dailynewslive.in/ ചുങ്കത്തറ പഞ്ചായത്തില്‍ കൂറുമാറിയ ഇടത് അംഗത്തിന്റെ ഭര്‍ത്താവ് സുധീര്‍ പുന്നപാലയുടെ കട സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. കട പൂട്ടി താക്കോല്‍ കൊണ്ടുപോയെന്നും ആരോപണമുണ്ട്. പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീര്‍ പുന്നപ്പാല പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീര്‍ പുന്നപ്പാല മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ മലപ്പുറം കൊളത്തൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബം??ഗാള്‍ ബര്‍ദ്ദമാന്‍ സ്വദേശികളായ രാഹുല്‍ ദാസ് (28), ഹരന്‍ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
◾https://dailynewslive.in/ തൃശൂരിലെ കായിക അധ്യാപകന്റെ മരണത്തില്‍ സുഹൃത്തായ രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവില്‍ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രി 11:30 യോടെയാണ് തൃശ്ശൂര്‍ റീജ്യണല്‍ തീയറ്റര്‍ മുറ്റത്ത് വെച്ച് ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ നിലത്തുവീണ സുഹൃത്ത് അനില്‍ മരിക്കുന്നത്.
◾https://dailynewslive.in/ എറണാകുളം മലയാറ്റൂരില്‍ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷന്‍ ആണ് മരിച്ചത്. 27 വയസായിരുന്നു. പിറന്നാള്‍ ആഘോഷിക്കാന്‍ എറണാകുളത്തുനിന്നെത്തിയ 5 അംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലുമണിയോടെ ഇവര്‍ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.
◾https://dailynewslive.in/ പാലക്കാട് കൊല്ലങ്കോട് മുതലമടയില്‍ ബന്ധുക്കളായ സ്‌കൂള്‍ വിദ്യാര്‍ഥിനിയും, യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്. അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷിനെ (22) ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
◾https://dailynewslive.in/ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61 ലക്ഷം തട്ടിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്തവ (30), മുഹമ്മദ് സഹില്‍ (27) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ ഹിന്ദി ഭാഷാ വിമര്‍ശനം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിലെ 25 പ്രദേശിക ഭാഷകള്‍ നശിച്ചുവെന്നും സ്റ്റാലിന്‍ കുറിച്ചു. ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം ഒരിക്കലും ‘ഹിന്ദി മാതൃഭാഷയായിരുന്നില്ലെന്നും അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ മണിപ്പുരില്‍ ആയുധങ്ങള്‍ വിട്ടുനല്‍കി ആരംഭായ് ടെങ്കോല്‍ സംഘടന. പിക്കപ്പ് ട്രക്കുകളിലാണ് ആയുധങ്ങളെത്തിച്ചത്. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും ഏഴ് ദിവസത്തിനകം വിട്ടുനല്‍കണമെന്ന ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
◾https://dailynewslive.in/ പുണെയില്‍ പോലീസ് സ്റ്റേഷന് സമീപം ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഗുനാട്ട് സ്വദേശിയായ പ്രതി ദത്താത്രേയ് രാംദാസ് ഗഡെയെ കണ്ടെത്താന്‍ ഡ്രോണുകളും നായകളേയും ഉപയോഗിച്ച് തിരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്. ഗുനാട്ട് ഗ്രാമത്തിലെ കരിമ്പ് തോട്ടങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗഡെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നാണ് വിവരം. അതേസമയം, പ്രതിയെ പിടികൂടാത്തതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ ജനരോക്ഷം ശക്തമാണ്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ പൂണെയില്‍ പോലീസ് സ്റ്റേഷന് സമീപം ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ, വിഷയത്തില്‍ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘നിര്‍ഭയ’ സംഭവത്തെ തുടര്‍ന്ന് നിയമത്തില്‍ പല മാറ്റങ്ങളും വരുത്തിയെന്നും എന്നാല്‍ ഈ നിയമങ്ങള്‍കൊണ്ട് മാത്രം ഇത്തരം സംഭവങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നിയമങ്ങള്‍ രൂപീകരിച്ചുകൊണ്ട് മാത്രമല്ല, അവ ശരിയായി നടപ്പിലാക്കേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം ഇതില്‍ സമൂഹത്തിന്റെ പങ്കും ഉത്തരവാദിത്തങ്ങളേയുംകുറിച്ചും പങ്കുവെച്ചു.
◾https://dailynewslive.in/ മഹാകുംഭ മേളയിലെ മഹാശിവരാത്രിയുടെ അവസാനത്തെ സ്നാനപര്‍വ്വത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സല്യൂട്ട് നല്‍കി. വ്യോമസേനയുടെ എയര്‍ ഷോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യന്‍ വ്യോമസേനയുടെ ഈ ആവേശകരമായ എയര്‍ ഷോയോടുകൂടി മഹാകുംഭമേള അവസാനിച്ചു.
◾https://dailynewslive.in/ മഹാകുംഭമേളയുടെ വന്‍ വിജയത്തിന് പിന്നാലെ സന്തോഷം പങ്കുവച്ചും ശുചീകരണ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനായിരം രൂപ ബോണസിനു പുറമെ 16,000 രൂപ കുറഞ്ഞ കൂലിയായി ഏപ്രില്‍ മുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ മൂല്യങ്ങളാണ് പാക്കിസ്ഥാന്‍ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ നിയമമന്ത്രി അസം നസീര്‍ തരാറിന്റെ ആരോപണങ്ങളിലാണ് ഇന്ത്യ മറുപടി നല്‍കിയത്.
◾https://dailynewslive.in/ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
◾https://dailynewslive.in/ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് അമേരിക്ക. ഇതുസംബന്ധിച്ച മെമ്മോ പെന്റഗണ്‍ പുറത്തിറക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പിരിച്ചുവിടുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
◾https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 249 റണ്‍സ് കൂടി വേണം.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ്-പാകിസ്താന്‍ ഗ്രൂപ്പ് എ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴമൂലം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒറ്റപന്തുപോലും എറിയാനാവാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ടൂര്‍ണമെന്റിലെ ആതിഥേയരായ പാകിസ്താന്‍ ഒരു പോയിന്റോടെ മടങ്ങി. ബംഗ്ലാദേശിനും ഒരു പോയിന്റാണുള്ളത്.
◾https://dailynewslive.in/ ഗ്ലോബല്‍ വെല്‍ത്ത് ഇന്റലിജന്‍സ് കമ്പനിയായ ആള്‍ട്രാറ്റയുടെ ഡാറ്റയെ അടിസ്ഥാനമാക്കി വാള്‍ സ്ട്രീറ്റ് ജേണല്‍ പട്ടികപ്പെടുത്തിയ സൂപ്പര്‍ ബില്യണയര്‍മാരില്‍ വാള്‍മാര്‍ട്ടിന്റെ ആലീസ് വാള്‍ട്ടണ്‍, കോച്ച് ഇന്‍ഡസ്ട്രീസിന്റെ ജൂലിയ കോച്ച്, ലോറിയിലിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നീ മൂന്ന് വനിതകമാത്രമാണ് ടോപ്പ് 24 പട്ടികയില്‍ ഇടം നേടിട്ടുളളത്. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നതിനാല്‍ അതിസമ്പന്നരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പുതുതായി രൂപപ്പെട്ട വിഭാഗമാണ് സൂപ്പര്‍ ശതകോടീശ്വരന്മാര്‍. ആസ്തി 50 ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ഉളളവരെയാണ് സൂപ്പര്‍ ബില്യണയര്‍ എന്നു പറയുന്നത്. 16 പേര്‍ സെന്റി-ബില്യണേഴ്സിന്റെ വിഭാഗത്തിലാണ് ഉളളത്. ആസ്തി കുറഞ്ഞത് 100 ബില്യണ്‍ ഡോളറുളളവരെയാണ് സെന്റി-ബില്യണയര്‍ എന്നു പറയുന്നത്. 419.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടത്തില്‍ എത്തിയിരിക്കുന്നത് ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക് ആണ്. ഇന്ത്യന്‍ വ്യവസായത്തിലെ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും പട്ടികയിലുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യണ്‍ ഡോളറും, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി 60.6 ബില്യണ്‍ ഡോളറുമാണ്. ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട്, ഒറാക്കിളിന്റെ ലോറന്‍സ് എലിസണ്‍, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആല്‍ഫബറ്റിന്റെ സെര്‍ജി ബിന്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഉളളവര്‍.
◾https://dailynewslive.in/ ചിയാന്‍ വിക്രം ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 2017 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് തീയതികള്‍ മാറ്റിവെക്കുകയായിരുന്നു. സ്പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സൂര്യയെ ആയിരുന്നു ധ്രുവനച്ചത്തിരത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് അത് വിക്രമിലേക്കെത്തുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ‘ലൂസിഫര്‍’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്റെയുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്. ഇന്നലെ എംപുരാനിലെ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എംപുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, ജെറോം ഫ്ലിന്‍ തുടങ്ങി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് 2024-ല്‍ ആഗോള വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 1,00,000 യൂണിറ്റിലധികം ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വില്‍പ്പന ഉയര്‍ന്നു. കമ്പനിയുടെ 122 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ നാഴികക്കല്ല് മറികടന്നത്. 2024 ല്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മൊത്തത്തില്‍, 134,635 ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 64% വളര്‍ച്ചയാണ് കാണിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ട്രയംഫിന്റെ വില്‍പ്പന വര്‍ദ്ധിച്ചു എന്ന് കമ്പനി പറയുന്നു. ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് ഇന്ത്യയിലാണ്. ട്രയംഫ് ഇന്ത്യയുടെ വില്‍പ്പന 29,736 ആയി. ബ്രസീല്‍, കാനഡ, യുഎസ് എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ മേഖലയില്‍ 2023 നെ അപേക്ഷിച്ച് 44 ശതമാനം വില്‍പ്പന വര്‍ധനയുണ്ടായി. വില്‍പ്പനയില്‍ 33% വളര്‍ച്ചയും ഏഷ്യയില്‍ 30% വളര്‍ച്ചയും യൂറോപ്യന്‍ വിപണികളില്‍ 18% വളര്‍ച്ചയും നേടിയ വിതരണക്കാരുടെ വിപണികളിലും ഇത് പ്രതിഫലിച്ചു. ട്രയംഫിന്റെ ഏറ്റവും വലിയ മേഖലയായി തുടരുന്ന ഇവയാണ് വില്‍പ്പനയില്‍ 33% വളര്‍ച്ചയും സ്വന്തമാക്കിയത്.
◾https://dailynewslive.in/ ചില പ്രണയങ്ങള്‍ അപ്പുപ്പന്‍താടിപോലെയാണ്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും: ചിലപ്പോള്‍ നെഞ്ചിലൊരു നീറ്റലായി. അല്ലെങ്കില്‍ പ്രണയത്തിന്റെ വസന്തമായി ഇത് പ്രാണനില്‍ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടുത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം കൊടുത്ത തട്ടി ചുവക്കാതിരിക്കട്ടെ. ‘കൊടൂത്ത’. വിഷ്ണു പി കെ. ഡിസി ബുക്സ്. വില 228 രൂപ.
◾https://dailynewslive.in/ ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്റെ ഒരു സൂചനയാകാം. വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം. മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയതിന്റെ സൂചനയാകാം. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ് അഥവാ നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഇതുമൂലം കണ്ടേക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാവുകയും ഇതുമൂലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
കാടിനരികിലാണ് ആട് താമസിച്ചിരുന്നത്. പകല്‍ മുഴുവന്‍ കിട്ടുന്ന ഇലകളൊക്കെ ഭക്ഷിച്ച് ആട് മേഞ്ഞുനടക്കും. ഒരു ദിവസം വേട്ടക്കാരന്‍ തന്നെ ഉന്നം വെക്കുന്നത് കണ്ട് ആട് അടുത്തുള്ളൊരു കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ആടിനെ കുറെ നേരം നോക്കിയിട്ടും കാണാതെ വേട്ടക്കാരന്‍ തിരികെ പോയി. വേട്ടക്കാരന്‍ പോയിക്കഴിഞ്ഞെന്ന് സമാധാനിച്ചുനോക്കുമ്പോഴാണ് താന്‍ നില്‍ക്കുന്നത് ഒരു മുന്തിരിവള്ളിപടര്‍പ്പിനിടയിലാണെന്ന് ആട് മനസ്സിലാക്കുന്നത്. ഒട്ടും മടിക്കാതെ ആട് തളിരിലകള്‍ ഒന്നൊന്നായി കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ മുന്തിരവള്ളി ചോദിച്ചു: സുഹൃത്തേ, നിന്നെ ഞങ്ങളിപ്പോള്‍ രക്ഷിച്ചതല്ലേ, അപ്പോള്‍ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് ശരിയാണോ? ഇത് കേട്ട് ആട് പരിഹാസത്തോടെ പറഞ്ഞു: രക്ഷിച്ച കഥയൊക്കെ കഴിഞ്ഞില്ലേ.. എന്നും പറഞ്ഞ് പൂര്‍വാധികം ശക്തിയോടെ മുന്തിരവള്ളികള്‍ കടിച്ചുവലിച്ച് തിന്നാന്‍ തുടങ്ങി. വള്ളിപ്പടര്‍പ്പുകള്‍ ഒന്നാകെ ഉലയുന്നത് കണ്ട് വേടന്‍ തിരിച്ചെത്തി. അപ്പോള്‍ തന്നെ ഉന്നം വെച്ച് ആടിനെ അമ്പെയ്തു. ഉപകാരം ചെയ്യുന്നവരെ ഉപദ്രവിക്കുന്നത് ഒരിക്കലും ശരിയല്ല. ധിക്കാരവും അഹങ്കാരവും സ്വാര്‍ത്ഥതയുമൊക്കെയാണ് അത്തരക്കാരെ ഭരിക്കുന്നത്. അഹന്തയും നന്ദികേടും സ്വയം നാശത്തിന് വഴിയൊരുക്കുമെന്ന് നമുക്ക് ഇടയ്‌ക്കൊക്കെ ഓര്‍ക്കാം – ശുഭദിനം.