കൈ നിറയെ സിനിമകളാണിപ്പോള്‍ നടി ശ്രുതി ഹാസന്. തെന്നിന്ത്യയും കടന്ന് ഇന്റര്‍നാഷണല്‍ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ദ് ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ചിത്രത്തിന്റെ ട്രെയ്ലറും പുറത്തുവന്നു. ഡാഫ്നെ ഷ്‌മോണ്‍ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഫെലിക്‌സ് ഒരു ഐലന്‍ഡില്‍ വച്ച് മുങ്ങിമരിക്കുന്നത് കാണുന്ന ഡയാന എന്ന സ്ത്രീയുടെ കഥയാണ് ദ് ഐ യുടെ പ്രമേയം. തന്റെ ഭര്‍ത്താവിന്റെ മരണം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുവരാനായി നിഗൂഢമായ ‘ഈവില്‍ ഐ’ എന്ന ആചാരത്തിന്റെ ഭാഗമാകുകയാണ് ഡയാന. ശ്രുതിയാണ് ഡയാന ആയെത്തുന്നത്. മാര്‍ക്ക് റൗളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എമിലി കാള്‍ട്ടണ്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan