തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ കുടവയര്‍ വേണമെന്ന് പുതിയ പഠനം. ജപ്പാനിലെ ടൊഹോ സര്‍വകലാശാല ഗവേഷകരുടെതാണ് ഈ വിചിത്ര കണ്ടെത്തല്‍. കുടവയറിന് കാരണമാകുന്ന വിസറല്‍ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന സിഎക്സ്3സിഎല്‍1 എന്ന പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ (തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം) അളവു വര്‍ധിപ്പിക്കുമെന്നാണ് ജെറോസയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ വ്യക്തമാക്കുന്നു. പുതിയ പഠനത്തില്‍ വിസറല്‍ കൊഴുപ്പിലുള്ള സിഎക്സ്3സിഎല്‍1 പ്രോട്ടീന്‍ കുറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പ്രായമാകുമ്പോള്‍ വൈജ്ഞാനിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ബിഡിഎന്‍എഫ് അനിവാര്യമാണ്. ഇത് തലച്ചോറില്‍ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്നു. എന്നാല്‍ പ്രായമാകുന്തോറും ശരീരത്തില്‍ ബിഡിഎന്‍എഫിന്റെ അളവില്‍ കുറവു സംഭവിക്കുന്നു. ഇത് പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വിസറല്‍ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന സിഎക്സ്3സിഎല്‍1 പ്രോട്ടീന്‍ ബിഡിഎന്‍എഫിന്റെ അളവു വര്‍ധിപ്പിക്കുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.