P13 yt cover

https://dailynewslive.in/ സംസ്ഥാനത്ത് ചൂട് കൂടുന്നു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു. നാളെ രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മാര്‍ച്ച് 3 തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തുമെന്നും ലിജു അറിയിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 25 ലെ വിജയി : ലിഖിയ ജോസ്, മണക്കാട് പോസ്റ്റ്, തൊടുപുഴ, ഇടുക്കി*

https://dailynewslive.in/ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ വീണ്ടും പരിഹാസവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു.

https://dailynewslive.in/ ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ആശാ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

https://dailynewslive.in/ ശശി തരൂരുമായുള്ള പോഡ്കാസ്റ്റിന്റെ പൂര്‍ണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നും എതിരാളികള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണ നല്‍കുമെന്നും തരൂര്‍ പറയുന്നു. വിദേശകാര്യനയത്തില്‍ തന്റെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി തേടാറില്ലെന്നും തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവര്‍ക്ക് തീരുമാനിക്കാമെന്നും ശശി തരൂര്‍ പറയുന്നു. ബിജെപിയിലേക്ക് പോകാന്‍ ആലോചനയില്ലെന്നും തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും തരൂര്‍ വ്യക്തമാക്കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരളത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം മറ്റന്നാളത്തെ യോഗത്തില്‍ മുന്നോട്ടു വയ്ക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. രണ്ട് ഏജന്‍സികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തല്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്കും. കെപിസിസിയിലെ നേതൃമാറ്റത്തില്‍ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് മറ്റന്നാള്‍ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃയോഗം വിളിച്ചിരിക്കുന്നത്.

https://dailynewslive.in/ റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കള്‍ക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖില്‍, കെ കെ ദിനേശന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവന്‍, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേര്‍ത്തിട്ടില്ല.

https://dailynewslive.in/ സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍ എംഎല്‍എ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അന്‍വര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയെന്ന അഫാന്റെ മൊഴി സാധൂകരിച്ച് അന്വേഷണ സംഘവും. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

https://dailynewslive.in/ ഉറ്റവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ പിതാവ് റഹീമെന്ന് റിപ്പോര്‍്ട്ടുകള്‍. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങി.

https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ അവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവര്‍ക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്റെ ദൗത്യം.

https://dailynewslive.in/ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിയമന വിവാദത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബോഡി ബില്‍ഡിങ് താരം ഷിനു ചൊവ്വ. കായികക്ഷമത പരീക്ഷയില്‍ കരുതിക്കൂട്ടി പരാജയപ്പെടുത്തിയെന്നും 0.69 സെക്കന്റ് വ്യത്യാസത്തിന്റെ പേരിലാണ് അയോഗ്യനാക്കിയതെന്നും ഷിനു ചൊവ്വ പറഞ്ഞു. കായികക്ഷമത പരീക്ഷ സുതാര്യമല്ലെന്നും താന്‍ തോറ്റെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇനിയും തന്നെ മനപ്പൂര്‍വം കുടുക്കുമെന്ന് സംശയമുണ്ടെന്നും ഷിനു പറഞ്ഞു.

https://dailynewslive.in/ വയനാട് ജില്ലാ ആര്‍ച്ചറി പരിശീലന കേന്ദ്രത്തിലെ ഹോസ്റ്റലില്‍ കായിക താരങ്ങളുടെ ഭക്ഷണത്തിന് മെനു ഉണ്ടെന്നിരിക്കെ, പല ദിവസങ്ങളിലും കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും എന്ന് പരാതി. ഹോസ്റ്റലിലെ വനിതാ വാര്‍ഡനില്‍ നിന്ന് മാനസിക പീഡനവും നേരിടേണ്ടി വരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുക്കുന്ന കായിക താരങ്ങളാണ് ഇത്തരത്തില്‍ അവഗണന നേരിടുന്നത്.

https://dailynewslive.in/ കോഴിക്കോട് പന്നിയങ്കര എസ്‌ഐ കിരണ്‍ ശശിധരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ സി മുരളീകൃഷ്ണന്‍ സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഫറോക്ക് അസി. കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

https://dailynewslive.in/ തൃശൂര്‍ പൊന്നൂക്കരയില്‍ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷിനെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു ആണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ തൃശൂര്‍ വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം.

https://dailynewslive.in/ രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം കോയമ്പത്തൂരില്‍ പറഞ്ഞു. ബി.ജെ.പിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 84 തവണയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. 2018 മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ തള്ളി ഇത്തവണ മ്യാന്‍മാറാണ് പട്ടികയില്‍ ഒന്നാമത്. പ്രശ്ന ബാധിത സ്ഥലങ്ങളില്‍ അടിയന്തരസാഹചര്യവും സുരക്ഷയും കണക്കിലെടുത്താണ് ഒരു പ്രദേശത്തെയോ ഒരു കൂട്ടം പ്രദേശങ്ങളിലോ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത്.

https://dailynewslive.in/ തെലങ്കാനയയില്‍ സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. 2018-ലെ തെലങ്കാന ആക്ട് കര്‍ശനമായി നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്ന എന്നീ ഗ്രാമങ്ങളില്‍ നിരവധിപ്പേര്‍ക്ക് വലിയ രീതിയില്‍ മുടി കൊഴിച്ചിലിന് കാരണമായത് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ഗോതമ്പിലുള്ള സെലീനിയത്തിന്റെ ഉയര്‍ന്ന തോതിലുള്ള സാന്നിധ്യമാണ് മുടിപൊഴിച്ചിലിന് കാരണമെന്ന് പരിശോധനകള്‍ക്ക് ശേഷം വ്യക്തമായി.

https://dailynewslive.in/ ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തില്‍ ആരംഭിച്ച മഹാകുംഭമേള 45 ദിവസത്തിനു ശേഷം മഹാശിവരാത്രി ദിനമായ ഇന്ന് അവസാനിക്കും. മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. ശിവരാത്രി ദിനത്തില്‍ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

https://dailynewslive.in/ ബഹ്റൈനില്‍ മിക്ക ഭാഗങ്ങളിലും താപനില ക്രമാതീതമായി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെല്‍ഷ്യസാണ്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

https://dailynewslive.in/ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങള്‍ യാന്ത്രികമായി പൂര്‍ത്തിയാക്കുന്ന 70 ഗേറ്റുകളുമായാണ് ഇ-ഗേറ്റ്സ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്.

https://dailynewslive.in/ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ അടുത്ത പ്രധാന പരീക്ഷണ പറക്കലിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ബേസില്‍ നിന്ന് വെള്ളിയാഴ്ച ഭീമന്‍ റോക്കറ്റ് എട്ടാം പരീക്ഷണ പറക്കലിനായി കുതിച്ചുയരും. ഏഴാം വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വച്ചുള്ള പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ എട്ടാം പരീക്ഷണം ഏറെ നിര്‍ണായകമാണ്.

https://dailynewslive.in/ സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പുതിയ പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 5 മില്യണ്‍ ഡോളര്‍ അഥവാ 43.5 കോടി രൂപക്കടുത്ത് നല്‍കിയാല്‍ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരന്മാരാകാനാകും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡിന് പതിയെ ഗ്രീന്‍ കാര്‍ഡ് റെസിഡന്‍സി സ്റ്റാറ്റസും അമേരിക്കന്‍ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

https://dailynewslive.in/ രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരേ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി വിദര്‍ഭ ഭേദപ്പെട്ട സ്‌കോറിലേക്ക്. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ഒരു ഘട്ടത്തില്‍ മൂന്നിന് 24 റണ്‍സെന്ന നിലയിലായിരുന്ന വിദര്‍ഭയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാനിഷ് മാലേവാര്‍ – കരുണ്‍ നായര്‍ സഖ്യമാണ് രക്ഷിച്ചെടുത്തത്. സെഞ്ചുറി നേടിയ മാലേവാര്‍ 104 റണ്‍സോടെയും കരുണ്‍ 47 റണ്‍സോടെയും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ക്രീസിലുണ്ട്.

https://dailynewslive.in/ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുതിച്ചുയര്‍ന്ന ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ കടുത്ത മാന്ദ്യം. വിവിധ ക്രിപ്‌റ്റോകളുടെ മൂല്യം നിരന്തരം ഇടിയുകയാണ്. പ്രമുഖ ക്രിപ്‌റ്റോകളായ ബിറ്റ്‌കോയിന്‍, ഈഥര്‍, സൊളാന, ഡോഗ്‌കോയിന്‍ തുടങ്ങിയവയുടെ മൂല്യം കുറഞ്ഞു. ക്രിപ്‌റ്റോ വിപണിയില്‍ ഇന്നും കനത്ത തകര്‍ച്ചയാണുണ്ടായത്. മാര്‍ച്ച് 4 മുതല്‍ മെക്‌സിക്കോക്കും കാനഡക്കും മേല്‍ യുഎസ് താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് വിപണിയെ ഇടിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഒരു ലക്ഷം ഡോളര്‍ കടന്ന ബിറ്റ് കോയിന്‍ ഇന്നലെ 90,000 ഡോളറില്‍ താഴെയെത്തി. ക്രിപ്‌റ്റോ വിപണിയില്‍ എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിപണി മൂല്യം 230 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതായാണ് കണക്കാക്കുന്നത്. ഈഥര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന ഏകദേശം 15 ശതമാനവും ഡോഗ്‌കോയിന്‍ ഏകദേശം 13 ശതമാനം ഇടിവ് നേരിട്ടു. കോയിന്‍ബേസ് ഗ്ലോബല്‍ തുടര്‍ച്ചയായി ആറ് ദിവസത്തേക്ക് നഷ്ടം നേരിട്ടു. മൈക്രോ സ്ട്രാറ്റജി 5.7 ശതമാനം ഇടിഞ്ഞ് ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി. ബിറ്റ്കോയിന്‍ മൈനിംഗ് കമ്പനിയായ മാര ഹോള്‍ഡിംഗ്‌സ് കഴിഞ്ഞയാഴ്ച 13 ശതമാനം ഇടിവാണ് നേരിട്ടത്.

https://dailynewslive.in/ ഇന്ത്യയില്‍ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. എം സീരീസ് ശ്രേണിയില്‍ ഗാലക്സി എം16, എം06 ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന സൂചന നല്‍കി കമ്പനി ഫോണിന്റെ ടീസര്‍ എക്‌സില്‍ പങ്കുവെച്ചു. ഗാലക്സി എം16, ഒരു ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ മൂന്ന് പിന്‍ കാമറകളുടെ ലംബ ക്രമീകരണത്തോടെയാണ് വിപണിയില്‍ എത്തുക. ഇതില്‍ രണ്ട് സെന്‍സറുകള്‍ വലിയ രൂപത്തിലാണ്. മൂന്നാമത്തെ സെന്‍സര്‍ ഒരു ചെറിയ സ്ലോട്ടിലാണ്. കൂടാതെ ഈ മൊഡ്യൂളിന് അരികില്‍ എല്‍ഇഡി ഫ്‌ലാഷും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എം06ല്‍ ഗുളിക ആകൃതിയിലുള്ള കാമറ മൊഡ്യൂളില്‍ രണ്ട് സെന്‍സറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് അരികില്‍ പ്രത്യേകമായി എല്‍ഇഡി ഫ്‌ലാഷും കാണാം. പിന്‍ പാനലിന്റെ മുകളില്‍ ഇടത് മൂലയിലാണ് കാമറ സജ്ജീകരണം. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 സോക് ആകാം ഫോണിന് എം06ന് കരുത്തുപകരുക. എട്ട് ജിബി റാമുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്‌ഫോമിലായിരിക്കും പ്രവര്‍ത്തിക്കുക.

https://dailynewslive.in/ ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മനം പെയ്യും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. കാര്‍ത്തിക്കും ശ്വേത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. നിഖില വിമലാണ് ചിത്രത്തില്‍ നായിക. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്‍, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ദിലീപ് മേനോന്‍, വിജയ് ജേക്കബ്, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

https://dailynewslive.in/ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഫൂട്ടേജ്’. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

https://dailynewslive.in/ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറങ്ങി. ഇസെഡ്8, ഇസെഡ്8എല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 19.19 ലക്ഷം രൂപ മുതല്‍ 24.89 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക്, ഡീസല്‍-മാനുവല്‍, ഡീസല്‍-ഓട്ടോമാറ്റിക് എന്നീ നാല് എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 7 സീറ്റ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ. സ്‌കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പില്‍ മഹീന്ദ്ര മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനിലും 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. ഓരോ പവര്‍ട്രെയിനിലും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ സംയോജിപ്പിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്‍ 200 ബിഎച്പിയില്‍ കൂടുതല്‍ കരുത്തും 380 എന്‍എം വരെ പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന്‍ 173 ബിഎച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാര്‍ബണ്‍ എഡിഷനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഫോര്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന വകഭേദങ്ങളില്‍, ഡീസല്‍ എഞ്ചിന്‍ 132 ബിഎച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ക്രമീകരിച്ചിരിക്കുന്നു, കൂടാതെ ഇത് ഒരു മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ജോടിയാക്കിയിരിക്കുന്നു.

https://dailynewslive.in/ കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. തേന്‍ കട്ടയായി ഉറയുന്ന പ്രണയവും സൂര്യനായി മാറുന്ന സൗഹൃദവും പൂന്തോട്ടത്തിന്റെ ഭംഗിയുള്ള സ്നേഹവും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന സിന്ധുവിന്റെ കാവ്യലോകം ആര്‍ദ്രവും സുതാര്യവും ശാന്തവുമാണ്. ‘പൂ തുന്നിയ സുഗന്ധം’. സിന്ധു സുനില്‍. ഗ്രീ്ന്‍ ബുക്സ്. വില 119 രൂപ.

https://dailynewslive.in/ ആഗോളതലത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് 2050-ഓടെ സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 32 ലക്ഷം സ്തനാര്‍ബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ നിരക്കുകളും ലോകാരോഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തല്‍. ആഗോളതലത്തില്‍ ഓരോ മിനിറ്റും നാല് പേരില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുവെന്നും ഒരാള്‍ രോഗബാധിതയായി മരിക്കുന്നുവെന്നും ഐ.എ.ആര്‍.സിയിലെ ഗവേഷകനായ ഡോ. ജോവാന്‍ കിം പറഞ്ഞു. സ്തനങ്ങളില്‍ മുഴ, സ്തനങ്ങളുടെ ആകൃതിയില്‍ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്റെ ലക്ഷണങ്ങളാകാം. ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.04, പൗണ്ട് – 110.13. യൂറോ – 91.36, സ്വിസ് ഫ്രാങ്ക് – 97.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 230.96, കുവൈത്ത് ദിനാര്‍ -282.29, ഒമാനി റിയാല്‍ – 226.09, സൗദി റിയാല്‍ – 23.21, യു.എ.ഇ ദിര്‍ഹം – 23.70, ഖത്തര്‍ റിയാല്‍ – 23.94, കനേഡിയന്‍ ഡോളര്‍ – 60.77.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *