കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. തേന്‍ കട്ടയായി ഉറയുന്ന പ്രണയവും സൂര്യനായി മാറുന്ന സൗഹൃദവും പൂന്തോട്ടത്തിന്റെ ഭംഗിയുള്ള സ്‌നേഹവും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന സിന്ധുവിന്റെ കാവ്യലോകം ആര്‍ദ്രവും സുതാര്യവും ശാന്തവുമാണ്. ‘പൂ തുന്നിയ സുഗന്ധം’. സിന്ധു സുനില്‍. ഗ്രീ്ന്‍ ബുക്‌സ്. വില 119 രൂപ.