ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്കിന്‍ കാന്‍സര്‍ അഥവാ ചര്‍മാര്‍ബുദം. ചര്‍മകോശങ്ങള്‍ നിയന്ത്രണാതീതമായി വളര്‍ന്നാണ് ചര്‍മാര്‍ബുദം ഉണ്ടാകുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ അര്‍ബുദത്തെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനുമാകും. ചികിത്സയുടെ വിജയത്തിനും നേരത്തേ രോഗം തിരിച്ചറിയുന്നതിനും സ്കിന്‍ കാന്‍സറിന്റെ പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ശരീരത്തിലെ മറുകുകള്‍ക്ക് സ്കിന്‍ കാന്‍സര്‍ സാധ്യതയെ കുറിച്ച് സൂചന നല്‍കാനാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? മറുകുകളെ നമ്മള് പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാല്‍ ചര്‍മാര്‍ബുദത്തിന്റെ ഏറ്റവും പ്രധാന സൂചനയാണ് ശരീരത്തിലെ മറുകുകളുടെ നിറത്തിലും രൂപത്തിലും വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം. എബിസിഡിഇ നിയമത്തിലൂടെ മറുകുകളെ വിശകലനം ചെയ്തു സ്കിന്‍ കാന്‍സര്‍ സാധ്യത കണ്ടെത്താം. മറുകിന്റെ ഒരു വശം അസമത്വത്തോടെ കാണപ്പെടുന്നു. മുറുകുകളുടെ ആകൃതിയില്‍ മാറ്റം വരുന്നുണ്ടോയെന്നും അവയുടെ അതിരുകള്‍ ക്രമരഹിതവും കൂര്ത്തതുമാകുന്നുണ്ടോയെന്ന് പരിശോധിക്കുക. മറുകുകള്‍ക്ക് നിറ വ്യത്യാസം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക. മറുകുകളുടെ വളര്‍ച്ച ശ്രദ്ധിക്കുക. മറുകുകള്‍ കാലക്രമേണ വളരുന്നതോ വേഗത്തില്‍ വളരുന്നതോ ആശങ്കാജനകമാണ്. മറുകിന് കനം കൂടുന്നതും ചിലപ്പോള്‍ ചര്‍മാര്‍ബുദ ലക്ഷണമാകാം.
മറുകുകള്‍ സ്കിന്‍ കാന്‍സര്‍ സൂചന നല്‍കും
