കർണ്ണാടകയിലെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . കര്‍ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു . നേതൃത്വങ്ങളുടെ ഭിന്നതയിൽ സോണിയഗാന്ധി അതൃപ്തി അറിയിച്ചു. ഒരുമിച്ച് നിൽക്കണമെന്ന് നിർദേശവും നൽകി. ഇന്നും സോണിയ നേതാക്കളെ നേരിൽ കാണും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയതാണ് സോണിയ ഗാന്ധി.
കോൺഗ്രസ്സ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ ശശി തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയിൽ പ്രചാരണം നടത്തിയ ശേഷമാണ് തരൂർ ഹൈദരാബാദിലെത്തിയത്. അതിനിടെ ഉത്തരവാദപ്പെട്ടവർ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തരുത് എന്ന എ ഐ സി സി മാർഗനിർദ്ദേശം തരൂരിന് തടയിടാനെന്ന് സൂചന. . സോണിയ ഗാന്ധിയുടേതുൾപ്പെടെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനാർഥിത്വം ചർച്ചയായി.
അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് മുൻപ് ഗ്രാഫിറ്റി എഴുതിയതെന്ന് സ൦ശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. ഇവർ സ്പ്രേ പെയിന്റ് കൊണ്ടാണ് ഗ്രാഫിറ്റി ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തു.. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് ഇവർ. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട൦ യാർഡിൽ ഇവർ burn, splash എന്നീ വാക്കുകൾ ഗ്രാഫിറ്റി ചെയ്തത് . കൂടുതൽ അന്വേഷങ്ങൾക്കായി കൊച്ചി പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു.

കടുവ ഇറങ്ങിയ മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം . വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. കടുവ അപകടകാരിയാണെന്നതിനാൽ കൂടിയാണീ മുന്നറിയിപ്പ്. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കി. മൂന്ന് കൂടുകൾ സ്ഥാപിച്ചു. ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവനിരുന്നു.