ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന്‍ ദിനങ്ങളുടെ മനോഹാരിതയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി. 2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകം. ‘ഭൂട്ടാന്‍: വിശുദ്ധ ഭ്രാന്തന്റെ വഴിത്താരകള്‍’. നന്ദിനി മേനോന്‍. മാതൃഭൂമി. വില 314 രൂപ.