yt cover 4

https://dailynewslive.in/ ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില ആളുകള്‍ അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍ പരസ്യമായി സംസാരിക്കുന്നതും ഇന്ത്യയെ വെല്ലുവിളിക്കുന്നതും അതിനെതിരേ പോരാട്ടം പ്രഖ്യാപിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭരണഘടനയോ രാജ്യത്തിന്റെ അഖണ്ഡതയോ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മോദി പരോക്ഷമായി മറുപടി നല്‍കിയത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ള വ്യവസ്ഥയോടെയാകും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുക.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 4 ലെ വിജയി : രജില അനീഷ്, ഡോംബിവ്‌ലി ഈസ്റ്റ്, മഹാരാഷ്ട്ര*

https://dailynewslive.in/ കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ കിഫ്ബി റോഡില്‍ ടോള്‍ വെച്ചാല്‍ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കെ എന്‍ ബാലഗോപാലിനും പി രാജീവിനും റാന്‍ മൂളി നിക്കാതെ വഴിയിലായിരിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാന്‍സ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കില്‍ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ലെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ കെഎസ്ആര്‍ടിസി യിലെ ടിഡിഎഫ് വിഭാഗം നടത്തിയ സമരം പൊളിഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ലെന്നും കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എല്‍പിഎസിലെ കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികള്‍ മോഷണം പോയി. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം സഹായം തേടിയിരിക്കുകയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

https://dailynewslive.in/ സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ 29,000 റോബോട്ടിക് കിറ്റുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസില്‍ നടക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.

https://dailynewslive.in/ കോഴിക്കോട് അരയിടത്ത് പാലത്ത് ബസ് നിയന്ത്രണം വിട്ട മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂള്‍ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃശ്ശൂര്‍ ചിറ്റാട്ടുകര പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ചിറ്റിലപ്പിള്ളി ഗണേശനെന്ന ആന ഒരാളെ കുത്തികൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ തുമ്പികൈകൊണ്ട് തട്ടിതെറിപ്പിച്ച് ഓടിയ ആന ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് മുന്നില്‍ കണ്ട ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ആനന്ദനെ കുത്തിയ ശേഷവും ഓട്ടം തുടര്‍ന്ന ആനയെ ഒരു മണിക്കൂറിന് ശേഷം കണ്ടാണശ്ശേരിയിലാണ് തളച്ചത്.

https://dailynewslive.in/ വാല്‍പാറയില്‍ ബൈക്ക് റൈഡിങ്ങിനായെത്തിയ ജര്‍മന്‍ സ്വദേശി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റോഡില്‍ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ മൈക്കിള്‍ എന്ന ജര്‍മ്മന്‍ പൗരനെയാണ് ആന ആക്രമിച്ചു കൊലപ്പെടുത്തിയത്. തമിഴ്നാട് വാല്‍പ്പാറ പാതയില്‍ ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. മൈക്കളിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുകയായിരുന്നു. ഇതുവഴി വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന പിന്‍വാങ്ങി. മൈക്കലിനെ വാല്‍പ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണ് നിരവധി കാണികള്‍ക്ക് പരുക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെ ഇന്നലെ രാത്രി 10.30 നാണ് സംഭവം. ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നല്‍കിയതില്‍ പൊലീസ് കേസെടുത്തു. സസ്പെന്‍ഷനിലായ മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്. ഇരുവര്‍ക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

https://dailynewslive.in/ മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. കോഴിക്കോട് റൂറല്‍ എസ്പിയോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

https://dailynewslive.in/ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്.എഫ് മറൈന്‍ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. 2020ല്‍ 6253 രൂപ അടച്ചെങ്കിലും ഇതുവരെ മറൈന്‍ റേഡിയോ ലഭിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

https://dailynewslive.in/ നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍ സുരക്ഷയാണ് പോത്തുണ്ടി മുതല്‍ ബോയന്‍ കോളനി വരെ ഒരുക്കിയത്.

https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുള്ളതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായും വിവരങ്ങളുണ്ട്.

https://dailynewslive.in/ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ മിഹിറിന്റെ അമ്മ. വിശദീകരണ കത്തിലൂടെ സ്‌കൂള്‍ തെറ്റിധരിപ്പിക്കുന്നുവെന്നും മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്‌കൂളിന്റെ വാദം തെറ്റാണെന്നും സ്‌കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി.

https://dailynewslive.in/ ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ തന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

https://dailynewslive.in/ ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍. ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസന്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ല. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

https://dailynewslive.in/ ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ ഡല്‍ഹി ഇന്ന് വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.

https://dailynewslive.in/ കണ്ടെയ്നറുകളില്‍ കാലികളെ കൊണ്ടുപോകുന്നതില്‍ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളില്‍ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളില്‍ കിടക്കാന്‍ മതിയായ സ്ഥലം നല്‍കണം. കന്ന് കാലികള്‍ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ മുളക് തേയ്ക്കുന്നത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു.

https://dailynewslive.in/ ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചയാള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഒറിസ ഹൈക്കോടതി. 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് പരിപാലിക്കണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവധിച്ചത്. മാനസ് ആതി എന്ന ജാര്‍സുഗുഡ സ്വദേശിക്ക് വ്യത്യസ്തമായ ഉപാധികളോടെ ജസ്റ്റിസ് എസ് കെ പ്രാണിഗ്രഹിയാണ് ജാമ്യം നല്‍കിയത്.

https://dailynewslive.in/ രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രതിപക്ഷനേതാക്കളെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം വിനോദത്തിന് വേണ്ടി പാവപ്പെട്ടവരുടെ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നവര്‍ക്ക് പാര്‍ലമെന്റില്‍ ദരിദ്രരെക്കുറിച്ച് പരാമര്‍ശിക്കുന്നത് ബോറടിയായി തോന്നുമെന്ന് മോദി പറഞ്ഞു. ചിലനേതാക്കള്‍ ആഡംബരം നിറഞ്ഞ കുളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും എന്നാല്‍, എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മോദി അവകാശപ്പെട്ടു.

https://dailynewslive.in/ മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിക്കുകയും അറുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്ന് ബി.ജെ.പി. എം.പിയും നടിയുമായ ഹേമമാലിനി. ദുരന്തത്തേക്കുറിച്ച് ലോക്‌സഭയില്‍ പരാമര്‍ശിക്കുകയും യു.പി. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സമാജ്വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവിനെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു.

https://dailynewslive.in/ പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുക.

https://dailynewslive.in/ നികുതിയടക്കാതെ റോഡിലിറങ്ങിയ ആഡംബര കാറുകള്‍ ബംഗളൂരു ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഫെരാരി, പോര്‍ഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിന്‍, റേഞ്ച് റോവര്‍ എന്നിവയുള്‍പ്പെടെ 30 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സി മല്ലികാര്‍ജുന്റെ നേതൃത്വത്തില്‍ 41 ഉദ്യോഗസ്ഥരുടെ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.

https://dailynewslive.in/ പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നല്‍കിയത്. പ്രധാനമന്ത്രി പദത്തില്‍ ഇത് തന്റെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.

https://dailynewslive.in/ ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമര്‍ശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലര്‍ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. താന്‍ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.

https://dailynewslive.in/ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 2025-26 ലെ തങ്ങളുടെ എട്ടാം സാമ്പത്തിക സെന്‍സസ് ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൃത്യമായ ഡാറ്റ ശേഖരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന തരത്തിലുള്ള വികസനവും വളര്‍ച്ചയുമാണ് ലക്ഷ്യമെന്നും ഇതിനനുസരിച്ച് നയങ്ങളും ക്ഷേമ പദ്ധതികളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു. സെന്‍സസിനായി 17,000 എന്‍യുമറേറ്റര്‍മാരെയും 6,000 സൂപ്പര്‍വൈസര്‍മാരെയും വിന്യസിക്കാനാണ് യുപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

https://dailynewslive.in/ യമുനയിലെ വെള്ളത്തില്‍ ഹരിയാണ സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കേസെടുത്ത് ഹരിയാണ പോലീസ്. ഷഹാബാദ് സ്വദേശിയായ ജഗ്മോഹന്‍ മഞ്ചന്ദയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിയാണയിലെ ഷഹാബാദ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ സ്വീഡനിലെ ഒറെബ്രോയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി പോലീസ്. അജ്ഞാതനായ ആക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഭീകരവാദ ലക്ഷ്യമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

https://dailynewslive.in/ ഫെബ്രുവരി 23 ന് ദുബായില്‍ വെച്ച് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 19-ന് പാകിസ്താന്‍-ന്യൂസിലാന്‍ഡ് മത്സരത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തുടക്കമാകും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.

https://dailynewslive.in/ വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല ഏറ്റെടുത്ത് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാല് മാസത്തിനുളളില്‍ കിംസ് ഗ്രൂപ്പ് നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്. 350 ബെഡുകളുളള വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളോടെ സംസ്ഥാനത്തെ മികച്ച ആശുപത്രികളില്‍ ഒന്നാക്കി ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് കിംസ്. സ്പെഷ്യാലിറ്റി, ട്രോമ കാര്‍ഡിയാക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്മെന്റുകളും ആധുനികവത്കരിക്കുന്നതിനൊപ്പം ലിവര്‍,കിഡ്നി ട്രാന്‍സ്പ്ലാന്റ്, ഓങ്കോളജി തുടങ്ങിയ ഡിപ്പാര്‍ട്മെന്റുകളും ആരംഭിക്കും. സെക്കന്തരാബാദ്, ഹൈദരാബാദ്, വിശാഖപട്ടണം, നാഗ്പുര്‍, കൊണ്ടപുര്‍, ഓംഗോള്‍, രാജമുന്ദ്രി, ശ്രീകാകുളം, നെല്ലൂര്‍, അനന്തപുര്‍, കര്‍ണൂല്‍ എന്നിവിടങ്ങളില്‍ കിംസ് ഗ്രൂപ്പിന് ശാഖകളുണ്ട്. കണ്ണൂരില്‍ ശ്രീ ചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ദീര്‍ഘാകാല കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

https://dailynewslive.in/ പിറന്നാള്‍ ദിനത്തില്‍ ആസിഫിന്റെ പുതിയ ചിത്രമായ ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിര്‍വഹിക്കുന്നത് സേതുനാഥ് പത്മകുമാര്‍ ആണ്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള്‍ ഇന്ത്യ വിതരണം നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

https://dailynewslive.in/ റാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഗെയിം ചെയ്ഞ്ചര്‍’. വന്‍ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കല്‍ റിലീസായാണ് ഗെയിം ചെയ്ഞ്ചര്‍ തിയറ്ററുകളിലെത്തിയത്. 450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് നേടാനായത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

https://dailynewslive.in/ ഹ്യുണ്ടായിയുടെ പ്രീമിയം അഞ്ച് സീറ്റര്‍ എസ്യുവി ട്യൂസണിന് വില കൂടി. ട്യൂസണ്‍ വാങ്ങാന്‍ 25,000 രൂപ വരെ അധികം ചെലവഴിക്കേണ്ടിവരും. ഇതില്‍ പ്ലാറ്റിനം പെട്രോള്‍ എടി, സിഗ്നേച്ചര്‍ പെട്രോള്‍ എടി, സിഗ്നേച്ചര്‍ പെട്രോള്‍ എടി- ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. മറ്റെല്ലാ വകഭേദങ്ങള്‍ക്കും 10,000 രൂപ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഹ്യുണ്ടായി ട്യൂസണിന്റെ പുതിയ എക്സ്-ഷോറൂം വില 29.27 ലക്ഷം രൂപയില്‍ ആരംഭിച്ച് 36.04 ലക്ഷം രൂപ വരെ ഉയരുന്നു. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉണ്ട്, അവ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ വരുന്നുള്ളൂ. ഡീസല്‍ വേരിയന്റില്‍ 4ഃ4 ഓപ്ഷനും ലഭ്യമാണ് എന്നതാണ് പ്രത്യേകത. ഹ്യുണ്ടായ് ട്യൂസണിന്റെ ക്യാബിനില്‍, ഉപഭോക്താക്കള്‍ക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും. ചാര്‍ജ് ചെയ്യുന്നു.

https://dailynewslive.in/ തികച്ചും സാധാരണ ജീവിതസന്ദര്‍ഭങ്ങളില്‍ പോലും ചിലനേരം മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും വിചിത്രമായി വരും. അവര്‍ ഒരു കഥയിലെന്നപോലെ പെരുമാറും. ഏറെയൊന്നും ഉണ്ടാകില്ല. ഒരു വാക്കോ നോട്ടമോ ആയിരിക്കും അതിലെ കഥ. ‘കന്യാലാലി’യിലെ എല്ലാ കഥകളിലും അങ്ങനെ മിണ്ടിയും നോക്കിയും കഥയായി ഉള്ളിലെത്തുന്ന ഒരാളെങ്കിലും ഉണ്ട് കണ്ണുനീരോ പുഞ്ചിരിയോ എന്നറിയാത്ത ഒരു സാന്നിധ്യം. ‘കന്യാലാലി’. പ്രമോദ് രാമന്‍. ഡിസി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ ബജറ്റിലെ പ്രധാന താരമായിരുന്ന മഖാന വെറുതെ കഴിക്കാതെ പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. മഖാനയെ ഫോക്സ് നട്ട്സ് എന്നും താമര വിത്ത് എന്നുമെല്ലാം പറയുന്നു. മഖാന പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കുറഞ്ഞ സോഡിയവും ഉയര്‍ന്ന പൊട്ടാസ്യവും ഉള്ളതിനാല്‍ ഹൃദ്രോഗമുള്ള ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഉയര്‍ന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ മഖാനയില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മഖാന പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാനും സഹായകമാണ്. കാരണം രണ്ടിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. മഖാന പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായകമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഖാന പാലില്‍ കുതിര്‍ത്ത് കഴിക്കാവുന്നതാണ്. കാരണം ഇത് ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

വിഖ്യാതനായ ടെന്നീസ് താരം ആര്‍തര്‍ ആഷൈ 1983 ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ മറ്റൊരാളില്‍ നിന്നും രക്തം സ്വീകരിക്കേണ്ടിവന്നു. പക്ഷേ, ആ വ്യക്തി ഒരു എയ്ഡ്‌സ് രോഗിയായിരുന്നു. ഈ വിവരം അറിയാതെ രക്തം സ്വീകരിച്ച ആര്‍തര്‍ ആഷെയും ഒരു എയ്ഡ്‌സ് രോഗിയായി മാറി. ഗാലറികള്‍ക്ക് ആവേശമായിുന്ന ആഷെയുടെ അവസ്ഥ ഏറ്റവുമധികം വേദനിപ്പിച്ചതും അദ്ദേഹത്തിന്റെ ആരാധകരെയായിരുന്നു. അദ്ദേഹത്തിന് സാന്ത്വനമായി ആയിരക്കണക്കിന് ആളുകളാണ് കത്തുകളയച്ചത്. അതില്‍ ഒരു ആരാധകന്‍ ഇങ്ങനെ ചോദിച്ചു: എന്തിനാണ് ഈയൊരു രോഗം ദൈവം അങ്ങേക്കായി കരുതിവെച്ചത്? ഇതിന് ആഷെ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ലോകമെമ്പാടും 500 ലക്ഷം കുട്ടികള്‍ ടെന്നീസ് കളിക്കാറുണ്ട്. അതില്‍ 50 ലക്ഷം ആളുകളാണ് ടെന്നീസ് ശരിയായ രീതിയില്‍ കളിക്കുവാന്‍ പഠിക്കുന്നത്. ഇതില്‍ 5 ലക്ഷം പേര്‍ പ്രൊഫഷണല്‍ രീതിയില്‍ ടെന്നീസ് കളിക്കാന്‍ കഴിയുന്നവരാണ്. ഇതില്‍ അമ്പതിനായിരം പേരാണ് സര്‍ക്യൂട്ട് തലം വരെ എത്തുന്നത്. ഇതില്‍ അയ്യായിരം പേര്‍ക്കാണ് ഗ്രാന്‍സ്ലാമില്‍ മത്സരിക്കാനുളള ഭാഗ്യം ലഭിക്കുന്നത്. 50 പേരാണ് വിംബിള്‍ഡണ്‍ വരെയെത്തുന്നത്. നാലുപേര്‍ സെമിഫൈനലിലെത്തും. അവസാനം രണ്ടുപേര്‍ ഫൈനലിലെത്തുന്നു. ഇതിന്റെ അവസാനം വിംബിംള്‍ഡണ്‍ കപ്പ് സ്വന്തമാക്കിയപ്പോള്‍ എന്തിനാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് ഞാനൊരിക്കലും ദൈവത്തോട് ചോദിച്ചിട്ടില്ല. പിന്നെയെന്തിനാണ് വേദനകള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ഇതെന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് ദൈവത്തോട് ഞാന്‍ ചോദിക്കുന്നത്? 49-ാമത്തെ വയസ്സില്‍ മരിക്കുന്നത് വരെ ജീവിതത്തെ പുഞ്ചിരിയോടുകൂടി നേരിടുവാന്‍ സഹായിച്ചത്, പ്രശ്‌നങ്ങളെ വ്യത്യസ്തമായ ഒരു കണ്ണാടിയിലൂടെ നോക്കികാണുവാനുളള ആഷെയുടെ കഴിവായിരുന്നു. നമുക്കും ഇത് പരിശീലിക്കാം, ജീവിതത്തിലെ പ്രശ്‌നങ്ങളേയും പ്രയാസങ്ങളേയും വ്യത്യസ്തമായ ഒരു കണ്ണാടിയിലൂടെ നോക്കികാണാന്‍ ശ്രമിക്കാം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *