nia abdul sathar
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊച്ചിയിലെ എൻഐഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശം തള്ളി കെപിസിസി പ്രസിഡണ്ട് കെസുധാകരന്‍. ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞുകൊണ്ട് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ആരെയും പിന്തുണയ്ക്കില്ലെന്ന് നേരത്തേ കെ സുധാകരൻ പറഞ്ഞിരുന്നു.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ഗവർണ്ണർ കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു.

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാർഗ്ഗനിർദേശം പുറത്തിറക്കി.അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്.ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്:പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം. ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്.ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ പിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം നല്‍കി.

ലാല്‍സലാം മുഴക്കി പ്രിയ നേതാവിനു വിടയേകി ജനസാഗരം. സംസ്‌കാരം നടക്കുന്ന പയ്യമ്പലത്തേക്ക് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് കാല്‍നടയായുള്ള വിലാപയാത്രയില്‍ നിരന്നത് ജനസഹസ്രങ്ങള്‍. പയ്യമ്പലത്ത് ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തി. ദു:ഖ സൂചകമായി കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍. വാഹന ഗതാഗതത്തിനു തടസമില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം ബിജെപിയെ നേരിടാനുള്ള മല്‍സരമാണെന്ന ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റിലെ വിശദീകരണം തരംഗമായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയോട് ഞാന്‍ യോജിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നാമെല്ലാവരും പരസ്പരമല്ല, ബിജെപിയെ നേരിടാനാണ് മല്‍സരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. അദ്ദേഹം കുറിച്ചു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവായേക്കും. സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെയാണു തെരഞ്ഞെടുക്കുക. കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് അംഗങ്ങള്‍ കൂടുതല്‍. പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രന്‍ മുന്നോട്ടുതന്നെ. സംസ്ഥാന കൗണ്‍സിലില്‍ ബഹുഭൂരിപക്ഷവും കാനം പക്ഷക്കാരാകും. അതുകൊണ്ടു മല്‍സരത്തിനു സാധ്യത കുറവാണ്.

അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു വൈകുന്നേരം ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചങ്ങനാശേരിയില്‍ ബിന്ദുകുമാറിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പുതുപ്പള്ളി സ്വദേശികളായ രണ്ടുപേരെ പോലീസ് തെരയുന്നു.

കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി പൊള്ളലേറ്റ് അത്യാസന്ന നിലയില്‍. 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *