പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ക്രാം 440 എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ വില 1.99 ലക്ഷമാണ്. ട്രെയില്‍ വേരിയന്റിന്റെ പ്രാരംഭ വിലയാണിത്. 6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. എന്ജിന് ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വലിയ ഡിസ്പ്ലേസ്മെന്റും അധിക ഗിയറും ബൈക്ക് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. സ്ക്രാം 440 ന്റെ ഡിസൈന്‍ സ്ക്രാം 411 ന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, വലിയ ഇന്ധന ടാങ്ക്, സ്ലിം ടെയില്‍ സെക്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫോഴ്സ് ടീല്‍, ഫോഴ്സ് ഗ്രേ, ഫോഴ്സ് ബ്ലൂ, ട്രെയില്‍ ഗ്രീന്‍, ട്രെയില്‍ ബ്ലൂ എന്നി പുതിയ നിറങ്ങളും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്ലൈറ്റ്, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, മികച്ച സ്റ്റോപ്പിങ്ങ് പവറിനായി പരിഷ്കരിച്ച ഫ്രണ്ട് ബ്രേക്ക് എന്നിവ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.