സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശേരിയില്‍ എത്തിക്കും. മൂന്നു മണി മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യമ്പലത്താണു സംസ്കാരം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. അച്യുതാനന്ദന് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അഞ്ചുതവണ തലശേരിയില്‍ നിന്ന് എംഎല്‍എയായി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ശശി തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ആരംഭിച്ചു.
സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്സിന് ഗുണനിലവാരമുള്ളതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വാക്സിന് സ്വീകരിച്ചിട്ടും ആറു പേര് മരിച്ചതോടെ വാക്സിന്റെ ഗുണമേന്മയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു.
ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ബോധവതകരണ പരിപാടികള്‍. വിദ്യാലയങ്ങളില്‍ ഇന്നു നടത്താനിരുന്ന പരിപാടികള്‍ ആറാം തീയതിയിലേക്കു മാറ്റി.
ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഗീയ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമാനുസരണമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സ്പീക്കര്‍ ഷംസീര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവരും അനുശോചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ മാറ്റം. ഇന്നു രാവിലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്പ്പിച്ചശേഷമേ വിദേശയാത്രയ്ക്കു പോകൂ. ഇന്നലെ രാത്രി ഡല്‍ഹി വഴി ഫിന്‍ലാന്‍ഡിലേക്കു പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.