ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂര്‍ണ്ണനാശത്തിന്റെയും ഉദ്വേഗപൂര്‍ണ്ണവും ദുരന്തഭരിതവുമായ കഥ. കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍. ‘തൈമയും കൊളംബസ്സും’. മാതൃഭൂമി. വില 238 രൂപ.