‘ബെസ്റ്റി’ എന്ന സിനിമയ്ക്കായി ഒന്നിച്ച് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. ‘വെള്ളമഞ്ഞിന്റെ തട്ടുമായി’ എന്ന ഗാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന് ബാലുവും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നല്കുന്ന കോമഡി ത്രില്ലറാണ്. സിനിമയുടെ കഥ പൊന്നാനി അസീസിന്റെതാണ്. സുരേഷ് കൃഷ്ണ, അബു സലിം എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബെസ്റ്റിയില്‍ അഷ്കര്‍ സൗദാന്‍, ഷഹീന് സിദ്ധിഖ്, സാക്ഷി അഗര്‍വാള്‍, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഹരീഷ് കണാരന്, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, പ്രതിഭ പ്രതാപ് ചന്ദ്രന്, സന്ധ്യ മനോജ് തുടങ്ങിയവരുമുണ്ട്.