◾https://dailynewslive.in/ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ഉള്‍പ്പെടെ നല്‍കിയ പണമിടപാടിന്റെ ഭാഗമായാണ് 185 കോടി രൂപയുടെ അഴിമതി നടന്നതെന്ന് എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സിഎംആര്‍എല്‍ നടത്തിയത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
◾https://dailynewslive.in/ നഷ്ടപ്പെട്ടവോട്ടുകള്‍ തിരികെയെത്തിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്നും അകന്ന ജനവിഭാഗങ്ങള്‍, സംഘടനകള്‍ എന്നിവരുമായി നിരന്തര ബന്ധം വേണമെന്നും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വോട്ടു ചോര്‍ച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ പ്രത്യേകം യോഗങ്ങള്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 11 ലെ വിജയി : മുനസ മെഹ്‌മൂദ്, ചേറ്റുംകുഴി, ഹിദായത്തനഗര്‍ പോസ്റ്റ്, കാസറഗോഡ്*
◾https://dailynewslive.in/ രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോസഫ് പാംപ്ലാനി ഭരണം നടത്തും.
◾https://dailynewslive.in/ എറണാകുളം അങ്കമാലി അതിരൂപതയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായുള്ള മാര്‍ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാംപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്‍മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. ഏറെ കാലമായി കലാപ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന അതിരൂപതയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുന്ന വ്യക്തിയെ തന്നെ സിനഡ് കണ്ടെത്തി എന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കി.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി ഹണി റോസ്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസിന്റെ പരാതി. അതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ എല്ലാ അശ്ലീല പരാമര്‍ശങ്ങളും ശേഖരിക്കുമ്മെന്നും ജാമ്യത്തെ എതിര്‍ത്തു കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അറിയിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേര്‍ക്ക് പീഡിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിനാണെന്ന് പോലിസ്. പെണ്‍കുട്ടിയുടെ 13-ാം വയസ്സുമുതല്‍ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാള്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നു. കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നത്. സുബിന്റെ കൂട്ടുകാര്‍ സംഘം ചേര്‍ന്ന് കുട്ടിയെ അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയില്‍ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇന്നലെ റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരില്‍ 2 പ്ലസ്ടു വിദ്യാര്‍ഥികളും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളുമുണ്ട്. പ്ലസ് ടു വിദ്യാര്‍ഥികളിലൊരാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഒരാഴ്ച മുന്‍പു വിവാഹം കഴിഞ്ഞയാളും കേസില്‍ പ്രതിയായിട്ടുണ്ട്.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലയില്‍ കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ജനുവരി 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോണ്‍ക്ലേവിന് മുന്നോടിയായി നാളെ രാവിലെ 10 മുതല്‍ രാജഗിരി കോളേജില്‍ ‘സ്റ്റഡി ഇന്‍ കേരള’ എന്ന വിഷയത്തില്‍ ഒരു പ്രീ-കോണ്‍ക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ അപകടങ്ങള്‍ തടയാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. നിലവിലുള്ള ഡ്രൈവര്‍മാരില്‍ നിന്ന് മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്താനാണ് വകുപ്പില്‍ നിന്നുള്ള നിര്‍ദേശം. തുടര്‍ന്ന്, പരിശീലനത്തിന് ട്രെയിനര്‍മാരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാളെ രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
◾https://dailynewslive.in/ കഞ്ചാവ് കേസില്‍ മകന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച് യു.പ്രതിഭ.എം.എല്‍.എ. ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്ന് അവര്‍ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയില്‍പറഞ്ഞു. മകനെ കഞ്ചാവുകേസില്‍ പ്രതിയാക്കിയത് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും അവര്‍ ആരോപിച്ചു.
◾https://dailynewslive.in/ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ.യുടെ അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെ വിഴിഞ്ഞം പോലീസ് പോക്സോ കേസെടുത്തു. ആറുമാസം മുന്‍പ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനശ്രമമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. പോക്സോ കേസില്‍ ആരോപണ വിധേയനായ വിഷ്ണു ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തില്‍ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്ി മുതല്‍ 3 ഡിഗ്ി വരെ താപനില ഉയര്‍ന്നേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ കേരളത്തിലെ മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാന്‍ കര്‍മപദ്ധതിയുമായി കന്യാകുമാരി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. ചെക് പോസ്റ്റുകളില്‍ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. പന്നി ഫാമുകളില്‍ ബിഡിഒമാര്‍ നേരിട്ടെത്തി പരിശോധന കടുപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
◾https://dailynewslive.in/ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ തീരുമാനം ബാലിശമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ആസൂത്രിതമായി ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനം അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മദ്യനയ അഴിമതിയിലൂടെ ഡല്‍ഹിയ്ക്ക് 2,026 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ഔദ്യോഗികമായി പുറത്തുവിടാത്ത സിഎജി റിപ്പോര്‍ട്ടില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനേതിരേ കടുത്ത വിമര്‍ശനങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ മുന്‍നിര്‍ത്തി ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
◾https://dailynewslive.in/ ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗര്‍ റിസര്‍വോയറിലേക്ക് വീണ് 7 കൗമാരക്കാര്‍. നിലവില്‍ 2 പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. മറ്റ് 5 കൗമാരപ്രായക്കാരായ ആണ്‍ കുട്ടികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് സ്ലാബ് തകര്‍ന്നു വീണ് നിരവധി തൊഴിലാളികള്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ റോഡുകളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കാലഹരണപ്പെട്ട 13,000 സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കാനും മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ മഹാ കുംഭമേളയെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ കുംഭവാണി എഫ് എം ചാനല്‍ അവതരിപ്പിച്ച് ആകാശവാണി. ജനുവരി 10 മുതല്‍ ഫെബ്രുവരി 26 വരെ ദിവസവും രാവിലെ 5:55 മുതല്‍ രാത്രി 10:05 വരെയാണ് പ്രക്ഷേപണം. വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കുംഭവാണി എഫ് എം ഉദ്ഘാടനം ചെയ്തത്.
◾https://dailynewslive.in/ ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എന്‍ ഡി എ മുന്നണിയില്‍ ഭിന്നത ശക്തമായി. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആര്‍ പി ഐയുടെ പ്രഖ്യാപനം.
◾https://dailynewslive.in/ ഭക്ഷണശാലയിലേക്കുള്ള ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേന്നുരാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു കിടന്നുറങ്ങിയ ലഖ്നൗവിലെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡ സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലെ വാടകവീട്ടില്‍ താമസിക്കുന്ന ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സ്റ്റൗ നിര്‍ത്താന്‍ മറന്നുപോയതിനാല്‍ മുറിയാകെ പുകനിറഞ്ഞിരുന്നുവെന്നും മുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ ഓക്സിജന്റെ അളവ് കുറയുകയും ഇത് മുറിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയാന്‍ കാരണമായെന്നും ഈ വിഷപ്പുക ശ്വസിച്ചതാണ് യുവാക്കള്‍ മരിച്ചതെന്നുമാണ് പോലിസ് പറയുന്നത്.
◾https://dailynewslive.in/ ജോലിയുടെ അളവിലല്ല, ജോലിയുടെ ഗുണനിലവാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. എത്രനേരം ഭാര്യയെ നോക്കിയിരിക്കുമെന്നും ജീവനക്കാര്‍ ആഴ്ചയില്‍ 90 ദിവസം ജോലി ചെയ്യുന്നത് നല്ലതാണെന്നുമുള്ള എല്‍ ആന്റ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായത്തിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിലുള്ള കുറിപ്പ്. എന്റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കുന്നത് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഫുട്‌ബോള്‍ ആരാധകരുടെ രോമാഞ്ചമായ അര്‍ജന്റീനയുടെ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. രണ്ട് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്‍ന്റീന ടീമുമായി ആരാധകര്‍ക്ക് സംവദിക്കാനുള്ള പൊതു വേദിയു ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ജനുവരി 22-നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ, രാജ്‌കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.
◾https://dailynewslive.in/ ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്ന 22,000 ടണ്‍ സ്വര്‍ണം ഉപയോഗിച്ച് ഇറക്കുമതി അളവ് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്. സ്വര്‍ണവ്യാപാര സംഘടനകളാണ് ഇങ്ങനൊരു സാധ്യത സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വെറുതെയിരിക്കുന്ന ഈ സ്വര്‍ണം കൈവശമുള്ള സ്വര്‍ണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനാകുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 500 ഗ്രാം വരെയുള്ള പരമ്പരാഗത സ്വത്തായി ലഭിച്ച സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതി ഒഴിവാക്കി നല്‍കുകയും വേണമെന്നും സഘടനകള്‍ ആവശ്യം ഉന്നയിക്കുന്നു. 2024ന്റെ ആദ്യ 11 മാസക്കാലയളവില്‍ 4700 കോടി ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് നടത്തിയിരിക്കുന്നത്. 2023ല്‍ 4260 കോടി ഡോളറിന്റെ ഇറക്കുമതി നടത്തിയ സ്ഥാനത്താണ് ഇത്. ലോക്കറുകളില്‍ കിടക്കുന്ന ഉപയോഗശൂന്യമായ സ്വര്‍ണ്ണം പുറത്തെടുക്കാന്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ചെറുകിട ജുവലറികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അവര്‍ പറയുന്നു. രാജ്യം കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത് 800-850 ടണ്‍ സ്വര്‍ണമാണ്. ഇറക്കുമതിയില്‍ കുറവു വരുത്താനും അത് വഴിയുള്ള കമ്മി കുറയ്ക്കാനും വീട്ടില്‍ വെറുതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പുറത്തെടുത്താക്കാനായാല്‍ സാധിക്കും.
◾https://dailynewslive.in/ ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന ‘റേച്ചല്‍’ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. നിര്‍മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമത്തിലൂടെ ഇത് അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് അടക്കം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ചിത്രത്തിന്റെ റിലീസുമായി ബന്ധമില്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.
◾https://dailynewslive.in/ 2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുന്നു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോക്സ് ഓഫീസില്‍ ഒന്‍പത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. തമിഴ്നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഐഡന്റിറ്റി ഉടന്‍ റിലീസിനെത്തും. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. തൃഷ, ഹരണ്‍ ശങ്കര്‍, മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്.
◾https://dailynewslive.in/ മാരുതി സുസുക്കി അതിന്റെ മുഴുവന്‍ നെക്‌സ ലൈനപ്പും ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ഈ മാസം വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്സ്, ബലേനോ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും സ്‌ക്രാപ്പേജ് ബോണസുകളും ലഭിക്കും. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വിവിധ വകഭേദങ്ങളില്‍ ഈ മാസം മികച്ച ഓഫറുകള്‍ ലഭ്യമാണ്. ഇപ്പോള്‍ കിഴിവ് ഓഫറിന്റെ തുകയും കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫ്രോങ്ക്സിന്റെ ടര്‍ബോ – പെട്രോള്‍ വേരിയന്റുകള്‍ 83,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതില്‍ ഒരു വെലോസിറ്റി കിറ്റ് ആക്സസറി പാക്കേജും ഉള്‍പ്പെടുന്നു. അതേസമയം, ക്രോസ്ഓവറിന്റെ സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപ വരെ വളരെ കുറഞ്ഞ ആനുകൂല്യങ്ങളുണ്ട്. എല്ലാ ഓഫറുകളും 2025 ല്‍ നിര്‍മ്മിച്ച ഫ്രോങ്ക്സ് യൂണിറ്റുകള്‍ക്ക് ബാധകമാണ്. 2024 ല്‍ നിര്‍മ്മിച്ച ഫ്രോങ്ക്സ് സ്റ്റോക്കിന് പെട്രോളിന് 45,000 രൂപ വരെയും ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.33 ലക്ഷം രൂപ വരെയും കിഴിവ് ഉണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു. അതേസമയം ഫ്രോങ്ക്സ് സിഎന്‍ജി മോഡലുകള്‍ക്ക് 25,000 രൂപ കിഴിവ് ഉണ്ട്.
◾https://dailynewslive.in/ മൂന്നുഭാഗങ്ങളിലായി 25 കവിതകള്‍. ഒന്നാം ഭാഗമായ ജ്ഞാനത്തില്‍ ബുദ്ധന്‍, യേശുക്രിസ്തു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തില്‍ അയ്യന്‍കാളി, കുമാരനാശാന്‍, വൈലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തില്‍ ഏഴാച്ചേരി, വി. മധുസൂദനന്‍ നായര്‍, ചുള്ളിക്കാട്, പാര്‍വതി ബാവുള്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങള്‍. ‘കരയാത്ത കടല്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്സ്. വില 104 രൂപ.
◾https://dailynewslive.in/ ചര്‍മ സംരക്ഷണത്തിനായി പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വാങ്ങിക്കഴിക്കുന്ന വിറ്റാമിന്‍ ഇ ഗുളികകള്‍ ചിലപ്പോള്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. ആല്‍ഫ-ടോക്കോഫെറോള്‍ എന്നും വിറ്റാമിന്‍ ഇ-യെ അറിയപ്പെടുന്നു. ഇത് ചര്‍മത്തിലെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഇ തിളക്കവും യുവത്വവുമുള്ള ചര്‍മത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ തടയുകയും കേടുപാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിന്‍ ഇ ഗുളിക വാങ്ങാന്‍ പോകുന്നത് മണ്ടത്തരമാണ്. കാരണം ഇത്തരം സപ്ലിമെന്റുകളില്‍ ഉള്ളത് ഓള്‍-റാക്-ആല്‍ഫ-ടോക്കോഫെറോള്‍ ആണ്. ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവുണ്ടെങ്കില്‍ മാത്രം ആരോഗ്യവിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. വിറ്റാമിന്‍ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങല്‍, തലവേദന എന്നിവയിലേക്ക് നയിക്കാം. പ്രതിദിനം 400 ഐയു വില്‍ കൂടുതല്‍ അളവില്‍ സ്ഥിരമായി വിറ്റാമിന്‍ ഇ ഗുളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിന്‍ ഇ ഗുളിക പുറമെ ചര്‍മത്തില്‍ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കില്‍ ചര്‍മത്തില്‍ അസ്വസ്തകള്‍ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയില്‍ പ്രതൃകിദത്തമായി വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്കു ചേര്‍ന്നുളള യു പിയിലെ നന്‍പാറ എന്ന ചെറുപട്ടണത്തിലാണ് ദിനേശ് ചന്ദ്ര അഗര്‍വാള്‍ ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുത്തശ്ശനായിരുന്നു അവന്റെ റോള്‍ മോഡല്‍. കാണ്‍പൂരിലെ ഹാര്‍കോര്‍ട്ട് ബട്‌ളര്‍ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയതിന് ശേഷം, ടാറ്റാ ഗ്രൂപ്പിന്റെ ഐ ടി സേവന വിഭാഗമായ ടിസിഎസിന്റെ , സിഎംസി കമ്പനിയിലാണ് ദിനേശ് ചന്ദ്ര തന്റെ കരിയര്‍ ആരംഭിച്ചത്. ഇതിനിടയില്‍ ജോലിയുമായി യു എസിലേക്ക്. ഇവിടെ വെച്ചാണ് ഇന്റര്‍നെറ്റും സോഫ്‌ട്വെയറും എത്ര ശക്തമാണെന്ന് അദ്ദേഹം മനസ്സിലാക്കിയത്. 1995 ല്‍ ഇന്ത്യയില്‍ VSNL , രാജ്യത്ത് പൊതു ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു. അധികം വൈകാതെ യു എസിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് എന്ന ആശയവുമായി തിരികെ ഇന്ത്യയിലെത്തി. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു B2B സേവനം അദ്ദേഹം ആരംഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. 9/11 ഭീകരാക്രമണവും, തുടര്‍ന്നുണ്ടായ യു എസ് ബിസിനസ്സ് മാന്ദ്യവും വലിയ തടസ്സങ്ങളായി മാറി. പക്ഷേ, തോറ്റുകൊടുക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. പുത്തന്‍ ആശയങ്ങളുമായി അദേഹം തന്റെ ബിസിനസ്സിനെ മുന്നോട്ട് തന്നെ നയിച്ചു. ഇത് ഇന്ത്യമാര്‍ട്ടിന്റെ കഥ! ഇന്ന് ചെറുകിട , ഇടത്തര, വന്‍കിട കമ്പനികളുടെ വിതരണക്കാര്‍ക്കും, വാങ്ങുന്നവര്‍ക്കും ഏറ്റവും മികച്ച വിപണിയായി ഇന്ത്യമാര്‍ട്ട് വളര്‍ന്നു. വെറും 40,000 രുപ മൂലധനത്തില്‍ തുടങ്ങിയ ഇന്ത്യമാര്‍ട്ടിന്റെ വിപണി മൂല്യം ഇന്ന് ഏകദേശം 15,451 കോടി രൂപയാണ്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കില്ല എന്ന തീരുമാനമാണ് ഏതൊരു വിജയയാത്രയുടെയും മൂലധനം.. തടസ്സങ്ങളും പ്രതിസന്ധികളും കടന്നുവരട്ടെ, പ്രതിവിധി കണ്ടെത്തി , തോറ്റുകൊടുക്കാതെ മുന്നോട്ട് തന്നെ നീങ്ങാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.