1 19

ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്ന 22,000 ടണ്‍ സ്വര്‍ണം ഉപയോഗിച്ച് ഇറക്കുമതി അളവ് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്. സ്വര്‍ണവ്യാപാര സംഘടനകളാണ് ഇങ്ങനൊരു സാധ്യത സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വെറുതെയിരിക്കുന്ന ഈ സ്വര്‍ണം കൈവശമുള്ള സ്വര്‍ണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനാകുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 500 ഗ്രാം വരെയുള്ള പരമ്പരാഗത സ്വത്തായി ലഭിച്ച സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതി ഒഴിവാക്കി നല്‍കുകയും വേണമെന്നും സഘടനകള്‍ ആവശ്യം ഉന്നയിക്കുന്നു. 2024ന്റെ ആദ്യ 11 മാസക്കാലയളവില്‍ 4700 കോടി ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് നടത്തിയിരിക്കുന്നത്. 2023ല്‍ 4260 കോടി ഡോളറിന്റെ ഇറക്കുമതി നടത്തിയ സ്ഥാനത്താണ് ഇത്. ലോക്കറുകളില്‍ കിടക്കുന്ന ഉപയോഗശൂന്യമായ സ്വര്‍ണ്ണം പുറത്തെടുക്കാന്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ചെറുകിട ജുവലറികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അവര്‍ പറയുന്നു. രാജ്യം കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത് 800-850 ടണ്‍ സ്വര്‍ണമാണ്. ഇറക്കുമതിയില്‍ കുറവു വരുത്താനും അത് വഴിയുള്ള കമ്മി കുറയ്ക്കാനും വീട്ടില്‍ വെറുതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പുറത്തെടുത്താക്കാനായാല്‍ സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *