4 19

ചര്‍മ സംരക്ഷണത്തിനായി പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വാങ്ങിക്കഴിക്കുന്ന വിറ്റാമിന്‍ ഇ ഗുളികകള്‍ ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം. ആല്‍ഫ-ടോക്കോഫെറോള്‍ എന്നും വിറ്റാമിന്‍ ഇ-യെ അറിയപ്പെടുന്നു. ഇത് ചര്‍മത്തിലെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഇ തിളക്കവും യുവത്വവുമുള്ള ചര്‍മത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ യുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ തടയുകയും കേടുപാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിന്‍ ഇ ഗുളിക വാങ്ങാന്‍ പോകുന്നത് മണ്ടത്തരമാണ്. കാരണം ഇത്തരം സപ്ലിമെന്റുകളില്‍ ഉള്ളത് ഓള്‍-റാക്-ആല്‍ഫ-ടോക്കോഫെറോള്‍ ആണ്. ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവുണ്ടെങ്കില്‍ മാത്രം ആരോഗ്യവിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. വിറ്റാമിന്‍ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങല്‍, തലവേദന എന്നിവയിലേക്ക് നയിക്കാം. പ്രതിദിനം 400 ഐയു വില്‍ കൂടുതല്‍ അളവില്‍ സ്ഥിരമായി വിറ്റാമിന്‍ ഇ ഗുളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിന്‍ ഇ ഗുളിക പുറമെ ചര്‍മത്തില്‍ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കില്‍ ചര്‍മത്തില്‍ അസ്വസ്തകള്‍ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയില്‍ പ്രതൃകിദത്തമായി വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *